ദുബായില്‍ ഫെയിസ ബ്യൂട്ടീ ക്രീം നിരോധിച്ചു ; കേരളത്തിലും ക്രീമിന് ആവശ്യക്കാര്‍ ഏറെ

ദുബായ് : കേരളത്തിലും ഏറെ ആവശ്യക്കാര്‍ ഉള്ള ബ്യൂട്ടി ക്രീം ആയ ഫെയിസ ക്രീം ദുബായില്‍ നിരോധിച്ചു. ഈ ക്രീം ഉപയോഗിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. മനുഷ്യ ശരീരത്തിന് ഹാനികരമായ ചേരുവകള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. നിര്‍മ്മാതാക്കളുടെ ഡാറ്റ ബേസിലും ഈ ഉത്പന്നത്തിന്റെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. കുറിപ്പടിയോടെ മാത്രം വാങ്ങാന്‍ കഴിയുന്ന മരുന്നുകളില്‍ കാണുന്ന ഹൈഡ്രോക്വിനോന്‍, വിഷപദാര്‍ത്ഥമായ മെര്‍ക്കുറി എന്നിവ ഈ ക്രീമില്‍ അടങ്ങിയിട്ടുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

ഈ ഉത്‌പന്നമോ, പരസ്യമോ, പാംഫ്ലെറ്റുകളോ വിപണിയില്‍ എവിടെയെങ്കിലും കണ്ടാല്‍ 800900 എന്ന നമ്പരില്‍ വിളിച്ചു അറിയിക്കണമെന്നും ദുബായ് മുനിസിപ്പാലിറ്റി പൊതു ജനങ്ങളോട് അഭ്യര്‍ഥിച്ചു. അതേസമയം കേരളത്തില്‍ രണ്ടു തരത്തിലുള്ള ക്രീമാണ് ലഭിക്കുന്നത്. രണ്ടിനും വിലയില്‍ നല്ല അന്തരവും ഉണ്ട്. അതില്‍ തന്നെ ഒരെണ്ണം പാക്കിസ്ഥാനില്‍ നിന്നാണ് വരുന്നതും.