കാസ്ട്രോ ഉപയോഗിച്ച സിഗരറ്റ് പെട്ടിക്ക് ലേലത്തില്‍ ലഭിച്ചത് 17 ലക്ഷം രൂപ
വിപ്ളവ നയകാന്‍ ഫിദല്‍ കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടിക്ക് ലേലത്തില്‍ ലഭിച്ചത് 26,950 ഡോളര്‍ അഥവാ 17.5ലക്ഷം രൂപ. കാസ്‌ട്രോയ്ക്ക് പ്രിയപ്പെട്ട ട്രിനിഡാഡ് ഫന്‍ഡഡോഴ്‌സ് സിഗരറ്റുകള്‍ സൂക്ഷിച്ചിരുന്ന തടികൊണ്ടുള്ള പെട്ടിയാണ് ഈ വിലയ്ക്ക് ലേലത്തില്‍ പോയത്. ഒരു ചടങ്ങിന്റെ ഇടയിലാണ് തടികൊണ്ടുള്ള ഈ പെട്ടി ഇവ ഹാലര്‍ എന്ന ജീവകാരുണ്യ പ്രവര്‍ത്തകയ്ക്ക് കാസ്‌ട്രോ കൈ ഒപ്പിട്ട് നല്‍കിയത്. ചടങ്ങിനിടെ കാസ്‌ട്രോയ്ക്ക് പ്രിയപ്പെട്ട ട്രിനിഡാഡ് ഫന്‍ഡഡോഴ്‌സ് സിഗരറ്റുകള്‍ അതിഥികള്‍ വലിച്ചപ്പോള്‍ ഹാലര്‍ ചോദിച്ചത് പെട്ടി ഉള്‍പ്പെടെയായിരുന്നു.
പെട്ടിയില്‍ ഒപ്പിട്ട് നല്‍കിയാല്‍ അത് ലേലത്തില്‍ വില്‍ക്കാമെന്നും അവര്‍ പറഞ്ഞു. ഹാലറുടെ തമാശ ആസ്വദിച്ച കാസ്‌ട്രോ ഒപ്പിട്ട ശേഷം അതവര്‍ക്ക് സമ്മാനമായി നല്‍കുകയായിരുന്നു. 2002 മാര്‍ച്ചിലാണ് കാസ്‌ട്രോ പെട്ടി ഹാലറിന് സമ്മാനിച്ചത്. കാസ്‌ട്രോ ഹാലറിന് സിഗരറ്റ് പെട്ടി സമ്മാനിക്കുന്ന ചിത്രവും ലേലത്തില്‍ പെട്ടിക്കൊപ്പം വെച്ചിരുന്നു. ട്രിനിഡാഡ് ഫന്‍ഡഡോഴ്‌സ് കാസ്‌ട്രോയ്ക്ക് മാത്രമായി പ്രത്യേക സിഗരറ്റ് ഉല്‍പാദിപ്പിച്ചിരുന്നു.