മൂന്നു വയസ്സുകാരി പിറ്റ് ബുളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
പി.പി.ചെറിയാന്‍
ഒക്കലഹോമ: മൂന്നു വയസ്സുള്ള പെണ്‍കുഞ്ഞ് പിറ്റ് ബുള്‍ വര്‍ഗ്ഗത്തില്‍പ്പെട്ട നായയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒക്കലഹോമ ഡങ്കന്‍ സിറ്റിയിലായിരുന്നു സംഭവം. അഞ്ചു ദിവസം മുമ്പാണ് പിറ്റ് ബുളിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടിയുടെ പിതാവ് ജേസണ്‍ ഡോഡ്ജ് പറഞ്ഞു. കുട്ടിയെ അമ്മയെ ഏല്‍പ്പിച്ചു 20 മിനിറ്റ് മാത്രമാണ് ഞാന്‍ പുറത്തുപോയത്.
മടങ്ങിവരുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. അക്രമണത്തിനുശേഷം ഓടി പോയ നായയെ പിന്നീട് പൊലീസ് വെടിവെച്ചു കൊന്നു. കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ നായയെ കൊണ്ടുവന്ന് 5 ദിവസമായിട്ടും യാതൊരു അക്രമവാസനയും കാണിച്ചിരുന്നില്ലെന്നും കുട്ടി നായയുമായി കളിക്കുമായിരുന്നുവെന്നും ജെയ്സണ്‍ പറഞ്ഞു. സംഭവത്തിന് ദൃക്സാക്ഷികളായവരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. പിതാവിന്റെ പേരില്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.