സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാങ്ങ പറിക്കുന്നതും ക്രിക്കറ്റ് സ്‌റ്റൈലില്‍; സച്ചിന്റെ മാങ്ങ കമന്ററി വൈറലാകുന്നു-വിഡിയോ

ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാറ്റ് ചെയ്യുമ്പോള്‍ കേള്‍ക്കുന്ന കമന്ററി സച്ചിന്റെ ബാറ്റിംഗ് പോലെത്തന്നെ മനോഹരമാണ്.എന്നാല്‍ സച്ചിന്‍ മാങ്ങ പറിക്കുമ്പോഴും കമന്ററി പറഞ്ഞാലോ.പറഞ്ഞു വരുന്നത്.സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സച്ചിന്റെ മാങ്ങ കമന്ററിയെക്കുറിച്ചുതന്നെ.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് കമന്ററിയുടെ പശ്ചാത്തലത്തില്‍ സച്ചിന്‍ മരത്തില്‍ നിന്ന് നാരങ്ങ പറിക്കുന്നത്.

It’s a six ….. errr it’s a limboo 😃

A post shared by Sachin Tendulkar (@sachintendulkar) on


ഒരു ഫാം ഹൗസ് പോലെ തോന്നുന്ന സ്ഥലത്ത് തോട്ടി ഉപയോഗിച്ചാണ് സച്ചിന്‍ നാരങ്ങ പറിക്കുന്നത് വിഡിയോയില്‍ കാണാം. പക്ഷേ നാരങ്ങ സച്ചിന്‍ ക്യാച്ച് ചെയ്യാന്‍ ശ്രമിച്ചെങ്കിലും താഴെ വീണുപോയി. കൂട്ടുകാരോടൊപ്പം ഒഴിവുസമയം ചിലവഴിക്കുന്നതിനിടയിലാകും ഈ വീഡിയോ എടുത്തത്.

വീഡിയോയുടെ തുടക്കത്തില്‍ സച്ചിന്‍ മാങ്ങയാണ് പറിക്കുന്നതെന്നാണ് കമന്ററിയില്‍ പറയുന്നത്. എന്നാല്‍, ഇത് മാങ്ങയല്ല. ഇത് നാരങ്ങയാണെന്ന്. സച്ചിന്‍ തിരുത്തുന്നുണ്ട്.