വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയം മൊബൈല്‍ ; ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാന്‍ അനുമതി
രാജ്യത്ത് ഇനിമുതല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയം മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കുവാന്‍ അനുമതി. ഇന്ത്യന്‍ ആകാശപരിധിയിലൂടെ വിമാനയാത്ര ചെയ്യുന്നവര്‍ക്ക് ഉപഗ്രഹ-ഭൂതല നെറ്റ്‌വര്‍ക്കുകളുടെ സഹായത്തോടെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി.
കുറഞ്ഞത് മൂവായിരം മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് അനുമതി നല്‍കാന്‍ ട്രായി നിര്‍ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം ഫ്ലൈറ്റ് മോഡില്‍ ആയിരിക്കണം മൊബൈല്‍. വിമാനത്തിനുള്ളിലെ വൈ ഫൈ ഉപയോഗിച്ച് ആയിരിക്കണം സേവനങ്ങള്‍ ഉപയോഗിക്കാന്‍ എന്നും ട്രായി നിര്‍ദേശിച്ചിട്ടുണ്ട്.