കണ്ണൂരില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെ ഉഗ്ര സ്ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ഇരിക്കൂറിനടുത്ത പെരുമണ്ണ് സ്മൃതി മണ്ടപത്തിനു സമീപം ഉഗ്ര സ്ഫോടനം.സ്മൃതി മണ്ഡപത്തിനു കാടുവെട്ടിത്തെളിച്ച് തീ ഇട്ടപ്പോഴാണ് സ്ഫോടനമുണ്ടായത്.സ്ഫോടനത്തിന്റെ ശക്തിയില്‍ സമീപത്തെ നാല് വീടുകളുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു .പരിസര വാസിയായ സി.വി രവീന്ദ്രന് ഭൂഉടമ, സി.വി മുകുന്ദന് എന്നിവരടക്കം മൂന്ന് പേര്‍ക്ക് സാരമായ പരിക്ക്.
കാട്ടില്‍ ഒളിപ്പിച്ചിട്ടിരുന്ന ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു തീയേറ്റതിനെത്തുടര്ന്ന് പൊട്ടിയതാണെന്നാണ് സൂചന.വിവരമറിഞ്ഞ് ഇരിക്കൂറിലെ പൊലീസ് സംഘവും കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.കൂടുതല്‍ വിവരങ്ങള്‍ പരിശോധനയ്ക്ക് ശേഷമേ ലഭ്യമാവുകയുള്ളു.