ബൈക്ക് യാത്രികന്റെ ഹെല്‍മറ്റിനുള്ളില്‍ വിഷപ്പാമ്പ്;ഒടുവില്‍ സംഭവിച്ചതിങ്ങനെ-വീഡിയോ വൈറല്‍

ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര രാജ്യങ്ങളുടെ പട്ടികയില്‍ ആസ്‌ട്രേലിയയുമുണ്ടാകുമെന്നുറപ്പാണ്.കാരണം ഓരോ വര്‍ഷവും ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു വരുന്നു എന്നത് തന്നെ.എന്നാല്‍ നാടിന് വേറൊരു ചീത്ത പേരുമുണ്ട്, അപകടകരമാണ് ആസ്‌ട്രേലിയയിലെ ജീവിതം. കാരണം മറ്റൊന്നുമല്ല, മനുഷ്യര്‍ വസിക്കുന്ന ഇടങ്ങളിലെ വിഷ ജീവികളുടെ സാന്നിധ്യം തന്നെ.

ടോയ്‌ലെറ്റില്‍, ബെഡ്‌റൂമില്‍, കാറില്‍, എന്ന് വേണ്ട ഷുസിനകത്ത് വരെ വിഷപ്പാമ്പുകള്‍ സ്ഥിരതാമസമാക്കിയതോടെ ആസ്ട്രേലിയയില്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും അപകടകരമായിരിക്കുകയാണ്. ഇതിന്റെയൊക്കെ വീഡിയോ ദൃശ്യങ്ങള്‍ നാം യൂട്യൂബിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കാണാറുണ്ട്.

കാറിലും ബെഡ്‌റൂമിലും ടോയ്ലറ്റിലും ഒളിച്ചിരിക്കുന്നത് ആള്‍ക്കാര്‍ കണ്ടുപിടിച്ചതോടെ താമസം ഹെല്മറ്റിലാക്കിയിരിക്കുകയാണ് ആസ്‌ട്രേലിയയിലെ പാമ്പുകള്‍.