ഇവന്റെ മരണം എന്റെ ഉറക്കം കെടുത്തുന്നു;കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ടോവിനോ

കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്തി നു പിന്നാലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ ടോവിനോ തോമസ്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് ടോവിനോ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ഈ യുവാവിന്റെ മരണം എന്റെ ഉറക്കം കെടുത്തുന്നു.

മായാനദിയുടെ ക്ലൈമാക്‌സ് ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ശ്യാം എടുത്ത സെല്‍ഫിയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് ടോവിനോ രംഗത്തെത്തിയത്.ആരായാലും എന്തിന്റെ പേരിലാണെങ്കിലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നതെന്നും ടോവിനോ ചോദിക്കുന്നു. തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് തമ്മില്‍ സ്‌നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നതെന്നും ടോവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ടോവിനോയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise.
ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ,
ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു .
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത് ?
മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു .
ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .
തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ അനായാസമായ കാര്യമാണ് തമ്മില്‍ സ്‌നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !