പ്രവര്‍ത്തകന്റെ കൊലപാതകം; തിങ്കളാഴ്ച സംസ്ഥാനത്ത് എ ബി വി പിയുടെ വിദ്യാഭ്യാസബന്ദ്
തിരുവനന്തപുരം: കണ്ണൂര്‍ കക്കയക്കാട് ഐ ടി ഐയില്‍ എ ബി വി പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ജനുവരി 22 തിങ്കളാഴ്ച എ ബി വി പി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, ശ്യാമപ്രസാദിന്‍റെ കൊലപാതക കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനുവരി 22 തിങ്കളാഴ്ച എ ബി വി പി സംസ്ഥാന വ്യാപമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ദിവസം മുന്‍പാണ് എ ബി വി പി പ്രവര്‍ത്തകനും വിദ്യര്‍ത്ഥിയുമായ ശ്യാമപ്രസാദിനെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുതിയത്.