പാക്കിസ്ഥാനെ തകര്‍ത്ത് ലോകകപ്പ്‌ നേടിയ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിന് സച്ചിന്റെ വക ബിഗ് സല്യൂട്ട്

ഷാര്‍ജ : പാക്കിസ്ഥാനെ തകര്‍ത്ത് കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പ് കിരീടം തുടര്‍ച്ചയായി രണ്ടാം തവണയും രാജ്യത്തിന് നേടിത്തന്ന ഇന്ത്യന്‍ ടീമിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍.ട്വിറ്ററിലൂടെയാണ് സച്ചിന്‍ തന്‍റെ അഭിനന്ദനങ്ങള്‍ അറിയിച്ചത്. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ എല്ലാം നേടിയെടുക്കാം. നമ്മുടെ മുഴുവന്‍ ടീമിനും ഒരു ബിഗ് സല്യൂട്ട് നല്‍കുന്നു. ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു.

ഷാര്‍ജ അന്തരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശനിയായഴ്ച നടന്ന ഫൈനലില്‍ പാകിസ്താനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് നേടിയത്. സച്ചിനെകൂടാതെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖരും ടീം ഇന്ത്യക്ക് ആശംസകളറിയിച്ചു.