ഓസ്ട്രിയയിലെ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി പ്രോവിന്‍സിന് നവനേതൃത്വം: ജോഷിമോന്‍ എറണാകേരില്‍ പുതിയ പ്രസിഡന്റ്

വിയന്ന: ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി (എഫ്.ഒ.സി) ഓസ്ട്രിയ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൂട്ടായ്മയുടെ ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങളുടെ മദ്ധ്യേ നടത്തിയ തെരഞ്ഞെടുപ്പിലാണ് പുതിയ നേതൃത്വം ചുമതലയേറ്റത്.

ജോഷിമോന്‍ എറണാകേരില്‍ (പ്രസിഡന്റ്), ബാബു മുക്കാട്ടുകുന്നേല്‍ (വൈസ് പ്രസിഡന്റ്), മോനിച്ചന്‍ കളപ്പുരയ്ക്കല്‍ (സെക്രട്ടറി), ലില്ലിക്കുട്ടി പെരുമ്പ്രാല്‍ (ട്രെഷറര്‍), നയന ജിം കുഴിയില്‍ (ജോയിന്റ് സെക്രട്ടറി), കെവിന്‍ മതുപ്പുറത്ത് (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് എഫ്ഓസിയുടെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍.

കമ്മിറ്റി അംഗങ്ങളായി ജെയിന്‍ മണിയന്‍കേരിക്കളം, ബീന ക്‌നോപ്പല്‍, സോണി കൂട്ടുമ്മേല്‍, ടോമിച്ചന്‍ പാരുകണ്ണില്‍, തോമസ്‌കുട്ടി പാത്തിക്കന്‍ എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭാരവാഹികള്‍ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പ്രാധാന പദ്ധതികളെക്കുറിച്ചുള്ള രൂപരേഖയും തയ്യാറാക്കി. പ്രാധാന സംഗമങ്ങളുടെ വിവരങ്ങള്‍ അംഗങ്ങളെ പിന്നീട് അറിയിക്കുമെന്ന് പ്രസിഡന്റ് ജോഷിമോന്‍ എറണാകേരില്‍ അറിയിച്ചു.