ഒന്‍പതു വയസുകാരിക്ക് വരന്‍ 39കാരന്‍;വിവാഹത്തിന് വീട്ടുകാര്‍ക്കും സമ്മതം;കുട്ടിയെ രക്ഷിക്കാന്‍ പോലീസ് ഇടപെട്ടപ്പോള്‍ കൈവെയ്ക്കാനൊരുങ്ങി നാട്ടുകാര്‍

തൃച്ചി:ഒന്‍പതു വയസുകാരിയെ 39കാരനെ കൊണ്ട് കെട്ടിക്കാനുള്ള വീട്ടുകാരുടെ നീക്കങ്ങള്‍ പൊലീസ് തടഞ്ഞു. തമിഴ്‌നാട്ടിലെ തൃച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.പോലീസിന്റെ എതിര്‍പ്പിനെ നാട്ടുകാരും തടഞ്ഞതോടെ നാടകീയമായ നീക്കങ്ങളിലൂടെയാണ് പൊലീസ് വിവാഹം തടഞ്ഞത്. സമീപത്തുള്ള സ്‌കൂളില്‍ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ 39കാരനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് സന്ദര്‍ശിച്ചപ്പോള്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി പോലീസ് മനസിലാക്കി.തുടര്‍ന്ന് വിവാഹം നടത്താന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ തങ്ങളുടെ ആചാര പ്രകാരം വിവാഹം നടത്താന്‍ കുട്ടിക്ക് പ്രായമായി എന്നതായിരുന്നു വിധവയായ അമ്മയുടെ വാദം.

ഇതോടെ കുട്ടിയെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.എന്നാല്‍ നാട്ടുകാര്‍ തടസവാദവുമായി രംഗത്തെത്തി.പൊലീസിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയതോടെ സംഭവം കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ വീണ്ടുമെത്തിയ പൊലീസ് രഹസ്യമായി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പിച്ചു. 2006-ലെ ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ നിലനില്‍ക്കുമ്പോഴും പ്രദേശത്ത് ഇത്തരം നിരവധി വിവാഹങ്ങള്‍ നടക്കുന്നതായി ധാരാളം റിപ്പോര്‍ട്ടുകളാണ് പുറത്തു വരക്കുന്നത്.