ഇരിക്കാന്‍ സീറ്റുണ്ടായിട്ടും കുഞ്ഞിനെ നോക്കുന്ന ആയയെ നിലത്തിരുത്തി കുടുംബത്തിന്റെ മെട്രോ യാത്ര

ദില്ലി:നിറത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിവേചിച്ച് കാണാന്‍ മനുഷ്യന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു എന്ന് പറയുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.ചെയ്യുന്ന തൊഴിലിന്റെ പേരിലും ഈ അവഗണന താഴെത്തട്ടിലുള്ളവന് കൊടുക്കാന്‍ മറക്കാത്തവരുമുണ്ട്.

ഇത്തരത്തില്‍ തൊഴിലിന്റെ പേരില്‍ അപമാനിക്കപ്പെട്ട ഒരു യുവതിയുടെ ചിത്രമാണ് സമൂഹ മാധ്യമംങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.മെട്രോ ട്രെയിനില്‍ നിന്നും ലഭിച്ച ഒരു ചിത്രമാണ് വ്യാപകമായി വിമര്‍ശനം ഏറ്റ് വാങ്ങുന്നത്.

ഏറെക്കുറെ ആളൊഴിഞ്ഞ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്ന അമ്മയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ആയയ്ക്ക് സീറ്റ് നിഷേധിക്കുന്ന ചിത്രമാണ് ട്വിറ്ററില്‍ ഏറെ വിമര്‍ശനം ഏറ്റ് വാങ്ങുന്നത്. ഒരാള്‍ക്ക് കൂടി ഇരിക്കാന്‍ ഇടമുണ്ടായിട്ട് കൂടിയും കുഞ്ഞിനെ നോക്കുന്ന ആയ സീറ്റിന് സമീപം നിലത്തിരിത്തിയിരിക്കുന്ന ചിത്രമാണ് സന്യ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന സ്ത്രീകള്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.

വ്യത്യസ്തമായ സാഹചര്യങ്ങളില്‍ സമാനമായ സമീപനമാണ് വീട്ട് ജോലിക്കാരോട് ഉണ്ടാകുന്നതെന്ന് ട്വീറ്റിന് നിരവധി പേര്‍ മറുപടി നല്‍കുന്നുണ്ട്. ഫോട്ടോ എടുത്ത ആള്‍ക്ക് നേരെയും വിമര്‍ശനം ഉയരുന്നുണ്ട്.