പൊരിച്ചമീന്‍ വിളമ്പാത്തതുകൊണ്ടാണ് റിമയും പാര്‍വ്വതിയും ഭാവനയുടെ കല്യാണത്തിന് വരാത്തതെന്ന് ട്രോളന്മാര്‍;വൈറലായി ട്രോളുകള്‍
കാവ്യ മാധവന്‍ – ദിലീപ് വിവാഹത്തിന് ശേഷം ഏറ്റവും കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിച്ച വിവാഹമായിരുന്നു ഭാവന-നവീന്‍ വിവാഹം.വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ ആരാധകര്‍,കല്യാണത്തിന് ആരൊക്കെ വന്നു എന്നും എന്തൊക്കെ ചെയ്തു എന്നും ചികഞ്ഞു കൊണ്ടേയിരുന്നു.ഇതില്‍ ട്രോളന്മാരുമുണ്ടായിരുന്നു എന്ന് കൂട്ടിക്കോ.
അങ്ങനെ നോക്കി നിന്നപ്പോള്‍ കിട്ടിയതാണ് നവ്യ നായരുടെ ഒരു സെല്‍ഫി. കല്യണത്തിന് വന്ന സെലിബ്രിറ്റി പെണ്‍പുലികളെല്ലാം ഒരുമിച്ചുള്ളൊരു സദ്യ സെല്‍ഫിയാണത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രത്തിന് ഒത്തിരി ട്രോളുകളും വന്നുകൊണ്ടിരിയ്ക്കുന്നു. അതിലെ ചില ട്രോളുകള്‍ ശരിക്കും ചിരിപ്പിച്ച് കൊല്ലും..
നവ്യ നായര്‍ ഭക്ഷണത്തിന് ഇരുന്നപ്പോള്‍ എടുത്ത സെല്‍ഫിയില്‍ നവ്യയ്ക്കൊപ്പം മഞ്ജു വാര്യര്‍, ബീന പോള്‍, ഭാഗ്യ ലക്ഷ്മി, രമ്യ നമ്പീശന്‍ തുടങ്ങിയൊരു നീണ്ട താരനിര തന്നെയുണ്ട്.ഫോട്ടോയ്ക്കൊപ്പം ഒരു ഇംഗ്ലീഷ് കുറിപ്പും നവ്യ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോയ്‌ക്കൊപ്പം ഒരു ഇംഗ്ലീഷ് കുറിപ്പും നവ്യ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ മലയാളം പരിഭാഷ തേടിപ്പോയ ഒരാള്‍ക്ക് ലഭിച്ച ഉത്തരം കണ്ടാല്‍ ചിരിച്ച് ചാവും.
മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ ന്യുജനറേഷന്‍ നടിമാരും വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ പാര്‍വ്വതിയെയും റിമ കല്ലിങ്കലിനെയും കണ്ടില്ല. അതിന് കാരണം
എന്താണെന്ന് ഈ ട്രോളുകള്‍ പറഞ്ഞു തരും.