സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്; കെഎസ്ആര്‍ടിസി ബസുകളും സമരത്തില്‍ പങ്കെടുക്കും
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും.
ഡീസല്‍ വില ലിറ്ററിന് 67.32 രൂപയാണ്. പെട്രോള്‍ വില 74.95 രൂപയുമാണ്.ഡീസല്‍ വില ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതെ സമയം നാളെത്തെ സമരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പണിമുടക്കിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും എംജി സര്‍വകലാശാല മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു സര്‍വകലാശാല അറിയിച്ചു.