ലോക സാമ്പത്തിക ഫോറം ഉത്ഘാടനദിനത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധം
ജേക്കബ് മാളിയേക്കല്‍
ദാവോസ്: ലോക സാമ്പത്തിക ഫോറം ആദ്യ ദിനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്ലീനറി പ്രസംഗത്തോടെ തുടങ്ങി. ലോക നേതാക്കളും വിവിധ രാഷ്ടതലവന്മാരും ബിസിനസ്സ് ഭീമന്മാരും പങ്കെടുക്കുന്ന സമ്മേളനത്തിലേക്കാണ് ലോക മാധ്യമങ്ങളുടെ മുഴുവന്‍ ശ്രദ്ധയും ഇനി പതിയുക. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആമുഖ പ്രസംഗത്തോടെ തുടങ്ങി എന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രഘോഷിക്കുമ്പോള്‍ തന്നെ സമ്മേളനം നടക്കുന്ന രാജ്യത്ത് ഇന്ത്യന്‍ പൗരനെ രണ്ടായി തിരിക്കുന്ന പാസ്‌പോര്ട്ട് പരിഷ്‌കരണത്തിനെതിരെ വമ്പിച്ച പ്രതിഷേധം അലയടിച്ചു. ഇന്ത്യന്‍ സമൂഹത്തിന്റെ തന്നെ പ്രതിഷേധമാണ് ശ്രദ്ധേയമായത്. ഇന്ത്യയില്‍ വരുന്ന പാസ്‌പോര്‍ട്ട് പരിഷ്‌കരണത്തിനെതിരെ ആയിരുന്നു സ്വിറ്റ്സര്‍ലാന്‍ഡിലെ ഇന്ത്യന്‍ ജനതയുടെ പ്രതിഷേധം ഉയര്‍ന്നത്.
വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടിലെ അഡ്രസ് ഉള്‍കൊള്ളുന്ന അവസാന പേജ് നീക്കം ചെയ്യുന്നതിനെതിരെയും രണ്ടു തരം പാസ്സ്പോര്‍ട്ട് സൃഷിക്കുന്നതിനെതിരെയും പ്രതിഷേധിച്ചു .
സാമൂഹ്യ ഇടപെടലുകള്‍ നടത്തിവരുന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യന്‍ പ്രധാനമന്തിക്ക് പ്രതിഷേധ മെമ്മോറാണ്ടം സമര്‍പ്പിച്ചു.
ഹലോ ഫ്രണ്ട്‌സ് സാമൂഹ്യ മാധ്യമ കൂട്ടായ്മ ഓണ്‍ലൈനിലൂടെ നടത്തുവാന്‍ ഉദ്ദേശിച്ചുള്ള വന്‍ പ്രതിഷേധ കൂട്ടായ്മയുടെ ഒപ്പുശേഖരണം ഇന്നേ ദിവസം ആരംഭിച്ചു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ പ്രവാസി മലയാളികളും ഈ ഒപ്പു ശേഖരത്തിലും പ്രതിഷേധത്തിലും പങ്കാളികളാകണമെന്ന് ഹലോ ഫ്രണ്ട്‌സ് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ നിറംമാറ്റത്തിനെതിരെ പ്രവാസി ലോകത്തിന് പ്രതികരിക്കാനുള്ള വെബ്സൈറ്റ് ലിങ്ക് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.