ഇഷ്ടമില്ലാത്തവര്‍ കാണേണ്ട; പത്മാവത് നെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി;എല്ലാ സംസ്ഥാനങ്ങളിലും സിനിമ റിലീസ് ചെയ്യാന്‍ അനുമതി

ദില്ലി:വിവാദ സിനിമ പദ്മാവത് നിരോധിക്കണമെന്ന രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.ചിത്രത്തിനെതിരായ ഹര്‍ജികള്‍ തള്ളിയതോടെ പത്മാവത് റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അനുമതി ലഭിച്ചു.

വിധി എല്ലാ സംസ്ഥാനങ്ങളും പാലിക്കണം.ചിത്രം റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ സുരക്ഷ സംസ്ഥാനങ്ങള്‍ ഉറപ്പു വരുത്തണമെന്നും കോടതി പറഞ്ഞു.നേരത്തെയുള്ള വിധിയില്‍ ഭേദഗതി വരുത്തില്ലെന്നും കോടതി വിശദമാക്കി. സിനിമ ഇഷ്ടമില്ലെങ്കില്‍ കാണേണ്ടെന്നും കോടതി വിശദമാക്കി.