രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി:ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി രണ്ടു മാസത്തെ ഇടവേളക്കുശേഷം സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കും.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ചാണു കേസ് പരിഗണിക്കുന്നത്.
വീട്ടുതടങ്കലിലായിരുന്ന ഹാദിയ കഴിഞ്ഞ നവംബര്‍ ഇരുപത്തിയേഴിനു സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് പോയിരുന്നു.സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഹാദിയയ്ക്ക് ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തി. ദേശീയശ്രദ്ധ ആകര്‍ഷിച്ച കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് പരിഗണിക്കുന്നത്. ഹാദിയയുടെ ഇപ്പോഴത്തെ സ്ഥിതി കോടതി ആരാഞ്ഞേക്കും.
ഹാദിയയുമായുളള വിവാഹം റദ്ദുചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ മുന്നിലുളളത്. എന്‍ഐഎ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും പരിഗണനയ്ക്ക് വരും. ഷെഫിന്‍ ജഹാനു ഭീകരബന്ധമുണ്ടെന്നാണു ഹാദിയയുടെ അച്ഛന്‍ അശോകന്റെ ആരോപണം. എന്നാല്‍, ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നാണ് നിലപാടിലാണ് ഹാദിയ.