മുഖത്തെ ട്യൂമര്‍ നീക്കം ചെയ്തു; മരണത്തെ നീക്കംചെയ്യാനായില്ല

പി.പി. ചെറിയാന്‍

മയാമി (ഫ്‌ളോറിഡ): മുഖത്ത് അനിയന്ത്രിതമായി വളര്‍ന്ന് വന്ന പത്ത് പൗണ്ടോളമുള്ള ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി ക്യൂബയില്‍ നിന്നും മയാമിയിലെ ഹോള്‍ട്ട്ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം പറന്നുവന്ന ഇമ്മാനുവേല്‍ സയാസ് എന്ന പതിനാല് കാരന്റെ ട്യൂമര്‍ നീക്കം ചെയ്യല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതില്‍ ഡോക്ടര്‍മാര്‍ വിജയിച്ചുവെങ്കിലും ശസ്ത്രക്രിയയെ തുടര്‍ന്ന് ശ്വാസകോശം, കിഡ്‌നി അവയവങ്ങളിലുണ്ടായ തകരാറുകളെ നിയന്ത്രിക്കാനാവാതെ ഇമ്മാനുവേല്‍ മരണത്തിന് കീഴടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒരാഴ്ച മുമ്പായിരുന്നു ശസ്ത്രക്രിയ ജനുവരി 19നായിരുന്നു ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചത്. ബാസ്‌ക്കറ്റ്‌ബോള്‍ വലിപ്പമുള്ള മുഖത്ത് വളര്‍ന്നു വന്ന ട്യൂമര്‍. കഴുത്തിലെ കശേരുക്കളെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നു ഡോക്ടറന്മാരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയക്ക് ഇമ്മാനുവേലിന്റെ കുടുംബം തയ്യാറായത്. ഇമ്മാനുവേലിന്റെ ജീവന്‍ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു.

ശസ്ത്രക്രിയയിലൂടെ നല്ലൊരു ജീവിതം ലഭിക്കുമെന്നും ഞങ്ങള്‍ ആശിച്ചു. പക്ഷേ അതൊന്നും യാഥാര്‍ത്ഥ്യമായില്ല. മയാമി ഹെല്‍ത്ത് സിസ്റ്റം ഓറല്‍ ആന്റ് മാക്ലില്ലൊഫേഷ്യല്‍ ചീഫ് ഡോ. റോബര്‍ട്ട് മാര്‍ക്‌സ് പറഞ്ഞു. ഇമ്മാനുവേലിന്റെ ശരീരം കൂടുതല്‍ പഠനത്തിനായി മെഡിക്കല്‍ കോളേജിനു വിട്ടുകൊടുത്തതായും ഡോക്ടര്‍ വെളിപ്പെടുത്തി. അസ്ഥിയുടെ വളര്‍ച്ചയ്ക്കു പകരം കോശങ്ങളുടെ വളര്‍ച്ചയ്ക്കുണ്ടാകുന്ന പോളിയോ സ്റ്റോറ്റിക്ക് ഫൈബ്രസ് ഡിസ്പ്ലാസിയ എന്ന രോഗമാണ് ഇമ്മാനുവേലിന്റെ ജീവന്‍ അപഹരിച്ചത്.