ആധാര്‍ കാര്‍ഡ് ഇല്ലാത്ത പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ മൊബൈല്‍ നമ്പര്‍ എടുക്കാനുള്ള വഴികള്‍
വിദേശത്ത് ജീവിക്കുന്നവര്‍ക്കു നാട്ടിലെത്തി മൊബൈല്‍ നമ്പര്‍ വാലിഡേഷന്‍ നടത്തിയെടുക്കകയെന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. ആധാര്‍ കാര്‍ഡിന്റെ സാധുത ചോദ്യം ചെയ്തുള്ള നിരവധി ഹര്‍ജികള്‍ കോടതിയുടെ പരിഗണയില്‍ ആണെങ്കിലും 2018 മാര്‍ച്ച് 31ന് മുന്‍പേ എല്ലാവരും മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്ന ഓര്‍ഡര്‍ നിലവില്‍ വന്നു.
അതേസമയം പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കാന്‍ കഴിയില്ലെങ്കില്‍ അവര്‍ എങ്ങനെ മൊബൈല്‍ നമ്പര്‍ എങ്ങനെ തുടര്‍ന്ന് ഉപയോഗിക്കും എന്നുള്ളത് മിക്ക പ്രവാസികളെയും അലട്ടുന്ന പ്രശ്നമായി മാറി. ആധാര്‍ കാര്‍ഡ് ഇല്ലാത്ത പ്രവാസികക്ക് എങ്ങിനെ മൊബൈല്‍ നമ്പര്‍ വീണ്ടും വേരിഫിക്കേഷന്‍ ചെയ്യാം എന്നതാണ് വിഷയം.
വീണ്ടും വേരിഫിക്കേഷന്‍ നടത്തുന്നതിന് പ്രവാസികള്‍ക്കു നാട്ടിലെ ആധാര്‍ കാര്‍ഡ് ഉള്ള ഒരു വിശ്വസ്തനായ ഒരു വ്യക്തിയുടെ സഹായം ആവശ്യമുണ്ട്. ഇത് നാട്ടിലുള്ള മാതാപിതാക്കളോ, ഭാര്യയോ, സഹോദരങ്ങളോ, സുഹൃത്തുക്കളോ ആരും തന്നെ ആകാം. ഇവരുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് വേരിഫിക്കേഷന്‍ ചെയ്യേണ്ടത്.
ആദ്യം തന്നെ ടെലികോം ദാതാവിന്റെ വെബ്‌സൈറ്റില്‍ പോയി ഒരു അക്കൗണ്ട് ഉണ്ടാക്കണം. നിങ്ങളുടെ ഇമെയില്‍ ഐഡിയും പേരും റീ-വേരിഫിക്കേഷന്‍ ചെയ്യേണ്ട മൊബൈല്‍ നമ്പറും ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കേണ്ടത്. മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ഫോണിലേക്കു വരുന്ന ഒരു മെസ്സേജ് (sms) പറയുന്നതുനസരിച്ചുള്ള ഒരു സാധുതാ നമ്പര്‍ (Authentication Number) ടൈപ്പ് ചെയ്തു വേണം മുന്നോട്ടു പോകാന്‍. തുടര്‍ന്ന് വരുന്ന പേജില്‍ പേര്, അച്ഛന്റെ/ഭര്‍ത്താവിന്റെ പേര്, ജനന തീയതി, പാസ്പോര്‍ട്ട് നമ്പര്‍, വിലാസം, വിദേശരാജ്യത്തെ വിലാസം, ഇ മെയില്‍ വിലാസം, വീസ നമ്പര്‍, കാലാവധി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കണം. കൂടാതെ പാസ്സ്പോര്‍ട്ട്, വിസ പേജ്, ഫോട്ടോ എന്നിവയുടെ സ്‌കാന്‍ കോപ്പി അപ്ലോഡ് ചെയ്തു സബ്മിറ്റ് ചെയ്താല്‍ കിട്ടുന്ന ട്രാന്‍സാക്ഷന്‍ ഐഡി ഉപയോഗിച്ച് ആധാര്‍ ഉള്ള വ്യക്തി വേണം സേവന ദാതാക്കളുടെ വെബ്‌സൈറ്റില്‍ പോയി ട്രാന്‍സാക്ഷന്‍ ഐഡിയും റീ-വെരിഫിക്കേഷന്‍ ചെയ്യേണ്ട മൊബൈല്‍ നമ്പറും നല്‍കേണ്ടത്.
രണ്ടും യോജിക്കുന്നതാണെങ്കില്‍ നമ്പര്‍ ഉടമയുടെ വിവരങ്ങള്‍ തെളിഞ്ഞു വരും. തുടര്‍ന്നാണ് ഇദ്ദേഹം തന്റെ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചു നിങ്ങളുടെ നമ്പര്‍ വേരിഫയി ചെയ്യേണ്ടത്. തുടന്ന് കിട്ടുന്ന പാസ് വേര്‍ഡ് (OTP Password) കൊടുത്തു കഴിഞ്ഞാല്‍ നടപടി പൂര്‍ത്തിയായി എന്ന് കരുതാം. ഒരാള്‍ക്ക് ആകെ അഞ്ചു നമ്പര്‍ മാത്രമേ സാധുതയാകാന്‍ കഴിയൂ. ഈ വേരിഫിക്കേഷന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്കു നടപടി പൂര്‍ത്തിയായി എന്ന സന്ദേശം ലഭിക്കുന്നതാണ്.
തുടര്‍ന്ന് 3-4 ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഡോക്യുമെന്റ് വെരിഫിക്കേഷനു ശേഷമാണ് നിങ്ങള്ക്ക് നമ്പര്‍ ഉപയോഗിക്കാന്‍ അവസരം ലഭിക്കും.