സാമ്പത്തിക പ്രതിസന്ധി:ആഡംബര വാഹനം വാങ്ങില്ല, മന്ത്രിമാരുടെ ഫോണ്‍ പാക്കേജ് മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം:സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ബജറ്റില്‍ ചെലവുചുരുക്കലിനു നടപടികളുമായി ധനമന്ത്രി.ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലേക്ക് ആഡംബര വാഹനങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കുക,മന്ത്രിമാരുടേതടക്കം സര്‍ക്കാരിലെ ഫോണ്‍ കണക്ഷനുകള്‍ നിരക്കുകുറഞ്ഞ പുതിയ പാക്കേജുകളിലേക്കു മാറ്റുക എന്നീ കാര്യങ്ങളാണ് ആലോചിക്കുന്നതായി ധനമത്രി തോമസ് ഐസക് പറഞ്ഞു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെങ്കിലും കാലഹരണപ്പെട്ട തസ്തികകള്‍ വേണ്ടെന്നുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാരില്‍ നിയന്ത്രണമില്ലാതെയുള്ള ആഡംബര വാഹനംവാങ്ങല്‍ പ്രേമം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ബജറ്റ് തയാറാക്കാന്‍ വിഴിഞ്ഞം ഗസ്റ്റ് ഹൗസിലേക്കു താമസം മാറിയ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എത്രതുക ലാഭിച്ചു എന്നല്ല, അതുനല്‍കുന്ന സന്ദേശമാണു പ്രധാനം. കാലഹരണപ്പെട്ട തസ്തികകളുടെ കണക്കെടുപ്പു പുരോഗമിക്കുന്നു. ചെലവുചുരുക്കുന്നതുപോലെ ബജറ്റും ചുരുക്കാനാണു തീരുമാനം. ഇത്തവണ ഒന്നരമണിക്കൂറിനകം ബജറ്റ് അവതരിപ്പിച്ചു തീര്‍ക്കുമെന്നും- മന്ത്രി വ്യക്തമാക്കി.