‘ചേച്ചീ, ഒരു കക്കൂസിനുള്ളത് ഫുള്‍ അടിച്ചോ”; കണ്ണന്താനത്തെ ട്രോളി ‘കളിയുടെ’ ടീസര്‍ വൈറല്‍
ആഗസ്റ്റ് സിനിമാസിന്റെ നിര്‍മ്മാണത്തിലെത്തുന്ന പുതിയ ചിത്രം കളിയുടെ ടീസര്‍ പുറത്തിറങ്ങി. പെട്രോള്‍ വില വര്‍ധനവിനെ കക്കൂസ് നിര്‍മ്മണവുമായി ബന്ധപ്പെടുത്തി ന്യായീകരിച്ച കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ടീസറില്‍ കണക്കിന് കളിയാക്കിയിട്ടുണ്ട്.ഈ സീനുള്‍പ്പെടുത്തിക്കൊണ്ടുള്ള ടീസറാണ് പുറത്ത് വന്നിരിക്കുന്നത്.
തിരക്കഥാകൃത്തുകൂടിയായ നജീം കോയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളി. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. ഷെബിന്‍, ശാലു, ജോജു ജോര്‍ജ്, ബാബുരാജ്, ടിനി ടോം, ഷമ്മി തിലകന്‍, ബൈജു, ഐസ്വര്യ, വിദ്യ തുടങ്ങിയവരാണ് കളിയിലെ കേന്ദ്രകഥാപാത്രങ്ങള്‍.