ഡീസല്‍ വിലയില്‍ സര്‍വ്വകാല റെക്കോഡ് ; പെട്രോള്‍ വിലയിലും മാറ്റമില്ല
മുംബൈ : മാറ്റമില്ലാതെ തുടരുന്ന ഇന്ധനവിലയില്‍ രാജ്യത്ത് പരക്കെ പ്രതിഷേധം അലയടിക്കുന്നു. പെട്രോളിനൊപ്പം ഡീസലിനും വില ഉയരുകയാണ്. ഡല്‍ഹിയില്‍ 63.38 രൂപയും കൊല്‍ക്കത്തയില്‍ 66.04 രൂപയും മുംബൈയില്‍ 67.50 രൂപയും ചെന്നൈയില്‍ 66.84 രൂപയുമാണ് നിലവിലെ വില. പെട്രോള്‍ വില ഉയരുന്നതിനെക്കാള്‍ ഗുരുതരമാണ് ഡീസലിന്റെ വിലവര്‍ധന. ഇത് അരി, പച്ചക്കറി മുതലായ പലചരക്ക് സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കും. പണപ്പെരുപ്പം കൂടാനും കാരണമായേക്കും ആഗോള വിപണയില്‍ ക്രൂഡ് ഓയിലിന് വില കൂടുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുവെന്നാണ് പെട്രോളിയം കമ്പനികള്‍ നല്‍കുന്ന വിശദീകരണം.
രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന് വില ബാരലിന് 70 ഡോളറാണ്. അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാരലിന് 114 ഡോളര്‍ വരെ എത്തിയ സമയത്താണ് രാജ്യത്ത് ഇതിനുമുന്‍പ് ഇന്ധനവില ഇത്രകണ്ട് കൂടിയിരുന്നത്. അതുപോലെ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തുക ഇന്ധനത്തിന് ഈടാക്കുന്നത് ഇന്ത്യയില്‍ മാത്രമാണ്.