ഇന്ത്യന്‍ ഫുട്ബോള്‍ ലീഗുകള്‍ക്ക് അണ്ടര്‍ 17 നിലവാരം പോലുമില്ല എന്ന പരിഹാസവുമായി ഫിഫ പ്രതിനിധി
ഇന്ത്യന്‍ ഫുട്ബോളിനെതിരെ രൂക്ഷമായ പരിഹാസവുമായി ഫിഫയുടെ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി. ഇന്ത്യയിലെ ഫുട്‌ബോള്‍ ലീഗുകള്‍ക്ക് അണ്ടര്‍-17 ഫുട്‌ബോളിന്റെ നിലവാരം പോലുമില്ലെന്നു സെപ്പി വിമര്‍ശിക്കുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ ബിസിനസ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്ന സമയമാണ് സെപ്പി ഇന്ത്യയിലെ ഫുട്ബോള്‍ മേഖലയെ ഒന്നടങ്കം വിമര്‍ശിച്ചത്. ഇന്ത്യ വേദിയായ അണ്ടര്‍-17 ലോകകപ്പിലെ സംഘാടനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച ഫിഫ പ്രതിനിധി കളിക്കാര്‍ക്കും ആരാധകര്‍ക്കും മോശം അനുഭവമാണ് ലോകകപ്പ് സമ്മാനിച്ചതെന്നും കുറ്റപ്പെടുത്തി.
വിശിഷ്ട വ്യക്തികള്‍ക്ക് മികച്ച സൗകര്യമൊരുക്കിയ സംഘാടകര്‍ ആരാധകരേയും കളിക്കാരേയും അവഗണിച്ചു. ഡ്രസ്സിങ് റൂമില്‍ പലപ്പോഴും എലിയുടെ ശല്ല്യമുണ്ടായിരുന്നു. നിലവാരമുള്ള ഇരിപ്പിടങ്ങള്‍ പോലുമില്ലായിരുന്നു. ആരാധകരെ സംബന്ധിച്ച് തികഞ്ഞ പരാജയമായിരുന്നു ഈ ലോകകപ്പ്-സെപ്പി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഇതുവരെ ഇത്തരമൊരു ടൂര്‍ണമെന്റ് വരാത്തതിനാലാണ് അണ്ടര്‍-17 ലോകകപ്പിന്റെ സംഘാടനം മികച്ചതായിരുന്നുവെന്ന് ഇന്ത്യക്കാര്‍ കരുതുന്നതെന്നും സെപ്പി കൂട്ടിച്ചേര്‍ത്തു.