ഫാഷന്‍ ഷോയില്‍ ക്യാറ്റ് വാക്ക് നടത്തിയ മോഡലിന്റെ തലയില്‍ തീ പിടിച്ചു ; ഒഴിവായത് വന്‍ദുരന്തം (വീഡിയോ)

ഫാഷന്‍ ഷോയ്ക്കിടെ റാംപില്‍ ക്യാറ്റ് വാക്ക് നടത്തിയ മോഡല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലാണ് സൗന്ദര്യമത്സരത്തിനിടെ വേദിയില്‍ തീപിടിത്തമുണ്ടായത്. എന്നാല്‍ ഭാഗ്യത്തിന് മോഡല്‍ ആയ യുവതി തലനാരിഴയ്ക്ക് രക്ഷപെട്ടു. വേദിയിലുണ്ടായിരുന്ന തീപന്തത്തിൽ നിന്ന് മോഡലിന്റെ ശിരോഅലങ്കാരത്തിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തൂവലുകള്‍ കൊണ്ടലങ്കരിച്ച കിരീടമാണ് മത്സരാര്‍ഥി തലയിലണിഞ്ഞിരുന്നത്.

വേദിയിലേക്ക് പ്രവേശിക്കുന്നിടത്ത് ഇരുവശങ്ങളിലുമായി തീ പന്തങ്ങളുമായി പുരുഷമോഡലുകള്‍ നില്‍പ്പുണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ കൂടി യുവതി നടന്നുനീങ്ങിയപ്പോള്‍ ഇതില്‍ നിന്ന് തീ തൂവലുകളിലേക്ക് പടരുകയായിരുന്നു. എന്നാല്‍ ഇതൊന്നും അറിയാത്ത യുവതി തന്‍റെ നടത്തം തുടരുകയായിരുന്നു. എന്നാല്‍ ഇതുകണ്ട വേദിക്ക് സമീപമുണ്ടായിരുന്ന അവതാരകനും പരിപാടിയുടെ നടത്തിപ്പുകാരും ഇത് കണ്ട് വേദിയിലേക്കെത്തി തീയണക്കുകയായിരുന്നു. വലിയ പരിക്കുകള്‍ ഏല്‍ക്കാതെ മോഡല്‍ ആയ യുവതി രക്ഷപ്പെട്ടു.