ഇന്ത്യ കാത്തിരുന്ന തീവ്രവാദികളെക്കുറിച്ചുള്ള നിര്‍ണ്ണായക വെളിപ്പെടുത്തലിനൊരുങ്ങി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്;ആ വലിയ വെളിപ്പെടുത്തല്‍ നാളെ
ലോക സമാധാനത്തിനു തന്നെ വലിയ ഭീഷണിയായി നില്‍ക്കുന്ന ആഗോള ഭീകര സംഘടനയായ ഐസിനെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലിനൊരുങ്ങി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്.
#Op_Kashmir_Part_2 വിന് വേണ്ടി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഒരുക്കിയ വലയില്‍ ആഗോളതീവ്രവാദ സംഘടന ആയ ISIS പ്രവര്‍ത്തകന്‍ കശ്മീര്‍ സ്വദേശി കൂടി കുടുങ്ങിയ കാര്യം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്,രാജ്യമറിയാന്‍ കാത്തിരിക്കുന്ന കൂടുതല്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നാളെ നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തങ്ങളുടെ വലയിലായി ഐസ് ഭീകരന്റെ പൂര്‍ണമായുള്ള വിവവരങ്ങള്‍ ഈമെയില്‍/ഫേസ്ബുക്ക്/ഫോണ്/കാള്‍/മെസ്സേജ് ഹിസ്റ്ററി/മറ്റ് പ്രധാന ലോഗ് റിപ്പോര്‍ട്ടുകള്‍/ ഡിവൈസ് ഐഡി സഹിതം തങ്ങള്‍ ഡംപ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നുവെന്നും സുപ്രധാന വെളിപ്പെടുത്തലിനായി നാളേവരെ കാത്തിരിക്കു എന്നുമാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ
”പൊതു വിഷയങ്ങളില്‍- സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍കൂടി ശ്രദ്ധ കേന്ദ്രീകരിക്കുക ഉണ്ടായി.. തുടര്‍ന്ന് ഇന്‍ബോക്‌സില്‍ വരുന്ന പല സഹായാഭ്യര്‍ത്ഥനകള്‍ക്കും ഞങ്ങള്‍ക്ക് സഹായം ഏകാന്‍ സാധിച്ച ചാരിതാര്‍ത്ഥ്യം ഉണ്ട്..
എന്നാല്‍ ചില പൊതുവിഷയങ്ങളില്‍ ഞങ്ങളുടെ ഇടപെടലുകള്‍ മിക്ക രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്കും ഞങ്ങളോട് പ്രതിക്ഷേധത്തിന് കാരണം ആയി… പലരുടെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയപ്പോള്‍, ഞങ്ങളെ കുറിച്ചു ആദ്യമായി കേട്ടവരെപോലെ പലരും പക്ഷപാതികള്‍ ആയി മുദ്രകുത്താന്‍ മനപ്പൂര്‍വം ശ്രമം നടത്തുന്നു..! ചില ഓണ്‌ലൈന്‍ ഇക്കിളി പത്രങ്ങള്‍ ഞങ്ങളെക്കുറിച്ചു വാര്‍ത്ത എഴുതി തെറ്റിധാരണ വരുത്തി ഞങ്ങളുടെ പേരില്‍ അവര്‍ അവരുടെ പേജ് റീച്ചുകൂട്ടുന്നു..!
പലര്‍ക്കും രാഷ്ട്രീയം ആണ്, പാര്‍ട്ടി ആണ് വലുത് എങ്കില്‍ ഞങ്ങള്‍ക്ക് രാഷ്ട്രം മാത്രമാണ് വലുത്..
അതുകൊണ്ടുതന്നെ പൊതുവിഷയങ്ങളില്‍ ഞങ്ങളുടേതായ ഇടപെടല്‍ ഇനിയും വേണോ എന്ന് നിങ്ങളുടെ അഭിപ്രായം തേടുന്നു… ഞങ്ങളെ ഞങ്ങളാക്കിയത് നിങ്ങളാണ്.. നിങ്ങളുടെ സപ്പോര്‍ട്ട് മാത്രമാണ്. ഭൂരിപക്ഷത്തിന്റെ മറുപടി ഞങ്ങള്‍ ശിരസ്സാ സ്വീകരിക്കും.
ഇനി #OP_Kashmir_Part_2 വിനെ കുറിച്ച്… അതേ ഇന്ത്യ കാത്തിരുന്ന തീവ്രവാദികളെക്കുറിച്ചുള്ള വലിയൊരു വെളിപ്പെടുത്തല്‍ ഞങ്ങള്‍ നാളെ നിങ്ങളുടെ മുന്‍പില്‍ നടത്താന്‍ പോവുകയാണ്..
#Op_Kashmir_Part_2 വിന് വേണ്ടി ഞങ്ങള്‍ ഒരുക്കിയവലയില്‍ ഈ പ്രാവശ്യം ആഗോളതീവ്രവാദ സംഘടന ആയ ISIS പ്രവര്‍ത്തകന്‍ കശ്മീര്‍ സ്വദേശി കൂടി കുടുങ്ങിയ കാര്യം ഞങ്ങള്‍ ഏറെ സന്തോഷത്തോടെ വെളിപ്പെടുത്തുന്നു… അയാളുടെ പൂര്‍ണമായുള്ള വിവവരങ്ങള്‍ ഈമെയില്‍/ഫേസ്ബുക്ക്/ഫോണ്/കാള്‍/മെസ്സേജ് ഹിസ്റ്ററി/മറ്റ് പ്രധാന ലോഗ് റിപ്പോര്‍ട്ടുകള്‍/ ഡിവൈസ് ഐഡി സഹിതം ഞങ്ങള്‍ ഡംപ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നു.. സുപ്രധാന വെളിപ്പെടുത്തലിനായി നാളേവരെ കാത്തിരിക്കൂ.
ഏവര്‍ക്കും സമാധാനവും നന്മയും നേര്‍ന്നുകൊണ്ട് ഒരു പുതു ഇന്ത്യയ്ക്കായ് ഒന്നിക്കാന്‍ അഭ്യര്‍ത്തിച്ചുകൊണ്ട്.. ടീം ദി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്
ജയ് ഹിന്ദ്”