തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററില്‍ തീപിടിത്തം; ബാല്‍ക്കണി പൂര്‍ണ്ണമായും കത്തി നശിച്ചു;വന്‍ നാശ നഷ്ട്ടം
തിരുവനന്തപുരം: കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡിനു സമീപമുല്ല ശ്രീപത്മനാഭ തിയറ്ററില്‍ തീപിടിത്തം. തിയേറ്ററിന്റെ ബാല്‍ക്കണിയാണ് കത്തിനശിച്ചത്. ബാല്‍ക്കണിയിലെ സീറ്റുകളും ബോക്‌സുകളും സീലിംഗും പൂര്‍ണമായും തീ വിഴുങ്ങി. ഒരുകോടിയോളം രൂപയുടെ നാശ നഷ്ട്ടങ്ങളുണ്ടായായെന്നാണ് പ്രാഥമിക നിഗമനം.ആളപായമുണ്ടായതായി വിവരമില്ല.
തിയറ്റര്‍ സമുച്ചയത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മിനി തിയറ്ററായ ‘ദേവിപ്രിയ’ക്ക് കേടുപാടില്ല. കൃത്യസമയത്ത് അഗ്‌നിശമനസേന എത്തി തീ അണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ലെന്ന് തിയേറ്റര്‍ മാനേജ്‌മെന്റ് പറഞ്ഞു. നാലോളം ഫയര്‍ എന്‍ജിനുകള്‍ രംഗത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.അതെ സമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.