സ്വിറ്റ്‌സര്‍ലന്റിലേക്ക് പോയ മോദി കൂടെക്കൂട്ടിയത് 6 കേന്ദ്രമന്ത്രിമാര്‍,100 സിഇഒ,32 പാചകക്കാര്‍ ഒരു ടണ്‍ ഭക്ഷണ ചേരുവകള്‍;ധൂര്‍ത്തിന്റെ ഉത്തമ ഉദാഹരണം

സ്വിറ്റ്‌സര്‍ലന്റില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കവേ 600 കോടി വോട്ടര്‍മാരുടെ കണക്കുപറഞ്ഞ് പരിഹാസ്യനായ മോദി യാത്രയില്‍ കൂടെക്കൂട്ടിയത് സാമാന്യത്തിലധികം വലിയ പ്രതിനിധിസംഘത്തെ.

സാധാരണ നിക്ഷേപക സാധ്യതകള്‍ പഠിക്കുന്നതിനും മറ്റും ഇതര രാജ്യങ്ങളിലേക്ക് പോകാറുള്ള കോര്‍പ്പറേറ്റ് പ്രതിനിധികള്‍ ഇന്ത്യയുടെ വികസന സന്ദേശം തന്നെയാണ് മറ്റുരാജ്യങ്ങള്‍ക്ക് പകരാറുള്ളത്. മന്ത്രിമാര്‍ മറ്റ് രാജ്യങ്ങളുമായിട്ടുള്ള കരാറുകള്‍ തയാറാക്കുന്നതിനുമാണ് കൂടുതല്‍ സമയം കണ്ടെത്തുക.

എന്നാല്‍ ഇത്തവണ മോദി തന്നെ അനുഗമിക്കാന്‍ കൂടെക്കൂട്ടിയത് ഒരു വലിയ പടയെത്തന്നെയാണ്. 6 കേന്ദ്രമന്ത്രിമാരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 100 സിഇഒമാരും സംഘത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ ഷെഫുമാരും മാനേജര്‍മാരും സംഘത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് പാചകം ചെയ്യാനായി 1000 കിലോ ഭക്ഷണ ചേരുവകളുമായി ഒരു പ്രത്യേക വിമാനവും അനുവദിക്കപ്പെട്ടു. 12000 ആളുകള്‍ക്ക് ഒരുമിച്ച് ഭക്ഷണമൊരുക്കാനുള്ള ശേഷിയാണ് പാചക വിഭാഗത്തിന് ഉണ്ടായിരുന്നത്.ഇതാദ്യമായാണ് ഇത്രയും വലിയ ധൂര്‍ത്തിന് അധികൃതര്‍ മുതിരുന്നത്.താജ് ഗ്രൂപ്പിന്റെ പാചക വിഭാഗമാണ് പ്രധാനമന്ത്രിയെ അനുഗമിച്ചത്.

സ്വിറ്റ്‌സര്‍ലന്റിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പ്രസംഗിക്കവെ കൂടിയിരുന്ന അന്താരാഷ്ട്ര പ്രതിനിധികളുടെ മുന്നില്‍വച്ച് 600 കോടി വോട്ടര്‍മാരാണ് ഇന്ത്യയിലുള്ളതെന്നും അവരാണ് തന്റ പാര്‍ട്ടിയെ ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതെന്നും മോദി അവകാശപ്പെട്ടു. എന്നാല്‍ വാക് പിശകുമൂലമല്ല ഇങ്ങനെയൊന്ന് അദ്ദേഹം പറഞ്ഞതെന്നും പിന്നീട് വ്യക്തമായി. ടെലി പ്രോംപ്ടര്‍ ഉപയോഗിച്ചുകൊണ്ടും ഹിന്ദിയിലുമാണ് ഇത്തരത്തില്‍ അദ്ദേഹം സംസാരിച്ചത്. വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ മോദിയെ പരിസഹിച്ചുകൊണ്ടാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.