ഇളയരാജയ്ക്ക് പത്മവിഭൂഷണ്‍ ; രണ്ടു മലയാളികള്‍ക്ക് പത്മശ്രീ
സംഗീത സംവിധായകന് ഇളയരാജയെ രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിക്കുന്നു. ഇളയ രാജയെ കൂടാതെ ഭാരതീയ വിചാര കേന്ദ്രം ഡയറക്ചര്‍ പി പരമേശ്വരനും പത്മവിഭൂഷന് അര്‍ഹരായി.മലയാളികളായ വിതുര സ്വദേശി ലക്ഷ്മിക്കുട്ടി അമ്മ (നാട്ടുവൈദ്യം), എം.ആർ.രാജഗോപാല്‍ (സാന്ത്വന ചികിത്സ) എന്നിവര്‍ക്ക് പത്മശ്രീയും ലഭിച്ചു. പത്മശ്രീ ലഭിച്ചതിൽ വലിയ സന്തോഷമെന്ന് ലക്ഷ്മിക്കുട്ടി അമ്മ പ്രതികരിച്ചു.
എയര്‍മാര്‍ഷല്‍ ചന്ദ്രശേഖര്‍ ഹരികുമാറിന് പരമവിശിഷ്ട സേനാ മെഡലും ലഭിക്കും. ജെ പി നിരാലക്ക് അശോക ചക്ര ബഹുമതിയും നല്കി ആദരിക്കും. 14 പേര്‍ക്കാണ് ശൗര്യചക്ര പുരസ്കാരങ്ങള്‍.