പത്മാവത് സിനിമയെ തകര്‍ക്കാന്‍ പുതിയ വഴിയുമായി കര്‍ണ്ണിസേന ; സിനിമ ലൈവ് ആയി ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചു
ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം തിയറ്ററില്‍ എത്തിയ ബോളിവുഡ് ചിത്രമായ പത്മാവത്തിനെ തകര്‍ക്കാന്‍ കര്‍ണ്ണി സേനയുടെ പുതിയ ശ്രമം. ഇന്ന് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രം ഫേസ്ബുക്ക് ലൈവിലും എത്തി. ചിത്രത്തിന്റെ തിയേറ്റര്‍ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ ഫേസ് ബുക്ക് ലൈവിലൂടെ പുറത്തുവരുന്നത്. ചിത്രം ഫേസ്ബുക്കില്‍ ലൈവ് പ്രദര്ശിച്ചപ്പോള് തന്നെ ഏകദേശം പതിനേഴായിരത്തിലധികം പേരാണ് ചിത്രം കണ്ടിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശേഷമാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ചിത്രത്തിനെ നിരോധിക്കാന്‍ അവസാന നിമിഷം വരെ രജപുത് കര്‍ണ്ണിസേന ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി വിധിയുടെ ബലത്തില്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രം റിലീസ് ചെയ്യുകയായിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്യാന്‍ അനുമതി ലഭിച്ചത്.
ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങളനുസരിച്ച് ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രം ഫേസ് ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പല സംസ്ഥാന സർക്കാരുകളും സിനിമ റിലീസ് ചെയ്യുന്നതിനെതിരെ കോടതി കയറിയിരുന്നു. എന്നാൽ എല്ലാ വിലക്കുകളും മാറ്റി ചിത്രം വ്യാഴാഴ്ച റിലീസിന് ഒരുങ്ങുകയായിരുന്നു. പത്മാവത് സിനിമയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൊച്ചു കുട്ടികള്‍ സഞ്ചരിച്ച സ്കൂള്‍ ബസ്സിനു നേരെ കർമിസേന അക്രമം അഴിച്ചു വിട്ടിരുന്നു. ദില്ലി ഗുഡ്ഗാവില്‍ ജിഡി ഗോയെങ്ക വേള്‍ഡ് സ്കൂള്‍ ബസ്സിനു നേരെ ബുധനാഴ്ച്ചയായിരുന്നു ആക്രമണം. രണ്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ യാത്രചെയ്തിരുന്ന ബസ്സിന് നേരെ യാതൊരു ദയവും കൂടാതെയായിരുന്നു കര്‍ണിസേനയുടെ ആക്രമണം. ആള്‍ക്കൂട്ടം ബസ്സിനു നേരെ കല്ലെറിയുകയും ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്യുകയായിരുന്നു.