പത്ത് വയസേയുള്ളു ഇവന് പക്ഷെ ഭാരം 190 കിലോ; ലോകത്തെ ഏറ്റവും ഭാരമേറിയ കുട്ടിഎന്ന റെക്കോര്‍ഡുള്ള ഇവനെ പക്ഷെ ഇപ്പോള്‍ കണ്ടാലോ
ഇന്‍ഡോനേഷ്യ:ലോകത്തെ ഏറ്റവും ഭാരമേറിയ കുട്ടിയെന്ന റെക്കോര്‍ഡിന് ഉടമയാണ് ആര്യ പെര്‍മന. 10 വയസ്സില്‍ 190.5 കിലോയായിരുന്നു ആര്യയുടെ തൂക്കം. റെക്കോര്‍ഡോക്കെയുണ്ടെങ്കിലും കിടക്കയില്‍ നിന്ന് സ്വയം എഴുന്നേല്‍ക്കാന്‍ പോലുമാകാതെ ഉഴലുകയായിരുന്നു ആര്യ. തന്റെ പ്രായത്തിലുള്ളവര്‍ കളിച്ച് ചിരിച്ചു നടക്കുമ്പോള്‍ ആര്യ നടക്കാന്‍ പോലും പ്രയാസപ്പെട്ട് കിടക്കയില്‍ കഴിച്ചുകൂട്ടുകയായിരുന്നു.
മൊബൈലിലും മറ്റും കളികളിലേര്‍പ്പെടുകയല്ലാതെ മറ്റൊന്നും ചെയ്യാനാകില്ല. പൊണ്ണത്തടി കാരണം സ്‌കൂളില്‍ പോകാന്‍ സാധിച്ചതുമില്ല. ഒടുവില്‍ ഈ വിഷമ സന്ധിയില്‍ നിന്ന് പരിഹാരം കാണാന്‍ ഭാരം കുറയ്ക്കാനുള്ള കഠിന ശ്രമങ്ങള്‍ക്ക് ആര്യ വിധേയനായി.ഒരു ഡയറ്റീഷ്യന്റെ ഉപദേശപ്രകാരം ചികിത്സാ വിധികള്‍ പിന്‍തുടര്‍ന്നു. ബാര്യാട്രിക് ശസ്ത്രക്രിയയ്ക്കും വിധേയനായി.നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ അങ്ങനെ 76 കിലോ കുറയ്ക്കാന്‍ ആര്യയ്ക്ക് സാധിച്ചു. 12 കാരനായ ആര്യയ്ക്കിപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനാകും. ഫുട്‌ബോളും ബാഡ്മിന്റണും ആര്യ സ്ഥിരമായി കളിക്കാറുണ്ട്. ദിവസേന രണ്ട് കിലോമീറ്റര്‍ ഓടും. സ്‌കൂളില്‍ പോകാനും സാധിക്കുന്നു.
ചെറുപ്പം മുതലേ വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന ശീലമാണ് ആര്യയെ പൊണ്ണത്തടിയനാക്കിയത്. ഇതോടെ വയസ്സുകൂടുന്നതിന് അനുസരിച്ച് ഭാരമേറി വരികയും പത്താം വയസ്സില്‍ റെക്കോര്‍ഡ് തൂക്കമായ 190.5 ല്‍ എത്തുകയുമായിരുന്നു.