മൂന്നാം ദിനത്തില്‍ തകര്‍ച്ചയോടെ തുടങ്ങി ഇന്ത്യ;രാഹുലും പൂജാരയും പുറത്ത്; ഇന്ത്യ മൂന്നിന് 88
ജൊഹാനാസ്ബര്‍ഗ്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി. ഒരു വിക്കറ്റിനു 49 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ലോകേഷ് രാഹുല്‍ (44 പന്തില്‍ 16), ചേതേശ്വര്‍ പൂജാര (10 പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. മുരളി വിജയ് 25 റണ്‍സോടെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലി 15 റണ്‍സോടെയും ക്രീസിലുണ്ട്. ഏഴു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്കിപ്പോള്‍ 77 റണ്‍സിന്റെ ലീഡുണ്ട്.
മികച്ച ലീഡ് ലക്ഷ്യമിട്ടിറങ്ങിയായ ഇന്ത്യക്ക് മൂന്നാം ദിനത്തിലെ രണ്ടാം ഓവറില്‍ത്തന്നെ ലോകേഷ് രാഹുലിന്റെ വിക്കറ്റ് നഷ്ടമായി.പരമ്പരയിലുടനീളം മികച്ച ബൗളിംഗ് കാഴ്ച വയ്ക്കുന്ന വെര്‍നോണ്‍ ഫിലാന്‍ഡറാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 44 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 16 റണ്‍സെടുത്ത രാഹുലിനെ ഫിലാന്‍ഡര്‍ ഡുപ്ലേസിയുടെ കൈകളിലെത്തിച്ചു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടേതായിരുന്നു അടുത്ത ഊഴം. മോണി മോര്‍ക്കലിന്റെ ഉജ്വലമായ പന്തില്‍ പൂജാരയുടെ ഷോട്ട് വീണ്ടും ഡുപ്ലേലിയുടെ കൈകളിലെത്തി. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകള്‍ ജയിച്ച ദക്ഷിണാഫ്രിക്ക നേരത്തെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.