സീബ്രാ ലൈനിന് മുസ്ലീം ലീഗുകാര്‍ പച്ച പെയ്ന്റ് അടിച്ചു;നാട്ടുകാരെത്തി പ്രശ്‌നം വഷളായപ്പോള്‍ പെയിന്റ് മാറ്റിയടിച്ചു
പാറപ്പുറം:പൊതുനിരത്തിലെ സീബ്രാ ലൈന് മുസ്ലീം ലീഗുകാര്‍ പച്ച പെയ്ന്റ് അടിച്ചു. തയ്യാല വൈലത്തൂര്‍ റോഡിലെ പാപ്പുറത്താണ് സംഭവം.പ്രദേശത്തെ യൂത്ത് ലീഗ് സമ്മേളനത്തിന്റെ ഭാഗമായാണ് പച്ച പെയ്ന്റ് അടിച്ചത്.എന്നാല്‍ ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിമായി എത്തിയതോടെ പച്ച പെയ്ന്റ് മാറ്റി വെള്ളയടിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് സീബ്രാ ലൈനില്‍ പച്ച അടിച്ചത്. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. നാട്ടുകാരും മറ്റ് പാര്‍ട്ടിക്കാരും പ്രതിഷേധിച്ചതോടെ പച്ച പെയ്ന്റ് മാറ്റി വെള്ളയടിച്ചു.