കൊച്ചിയില്‍ ഫാക്ടിന്റെ അമോണിയ ടാങ്ക് ചേര്‍ന്നു;അമോണിയ ശ്വസിച്ച ചില വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
കൊച്ചി:എറണാകുളം വെല്ലിങ്ടന്‍ ഐലന്‍ഡിലെ ഫാക്ടിന്റെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച.ഇതേത്തുടര്‍ന്ന് വില്ലിംഗ്ടണ്‍ ഐലന്റിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഉച്ചയ്ക്ക് 1.50നാണ് ചേര്‍ച്ച കണ്ടെത്തിയത്. സമീപത്തെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു.പ്ലാന്റില്‍നിന്ന് അമോണിയ കയറ്റുന്നതിനിടെ ലോറിയുടെ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു.
അന്തരീക്ഷത്തിലിപ്പോഴും അമോണിയ കെട്ടിനില്‍ക്കുന്ന സ്ഥിതിയാണ്. ജനവാസമേഖലയല്ലാത്തത് അപകടസാധ്യത കുറച്ചു.അമോണിയ ശ്വസിച്ചതിനെതുടര്‍ന്ന് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് ശ്വാസതടസ്സമടക്കമുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്നാണു വിദ്യാര്‍ഥികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചത്. കുട്ടികളില്‍ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.