കാബൂളില്‍ ഭീകരാക്രമണം ; 95 പേര്‍ കൊല്ലപ്പെട്ടു ; ഭീകരര്‍ വന്നത് ആംബുലന്‍സില്‍
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിചാണ് ദുരന്തം ഉണ്ടായത്. 158ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാനിസ്താനില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നടക്കുന്ന ഏറ്റവും വലിയ സ്ഫോടനമാണ് ഇത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും എംബസികളും പ്രവര്‍ത്തിക്കുന്ന സാദറാത് ചത്വരത്തിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടുത്തെ പോലീസ് ചെക്ക് പോസ്റ്റിലെത്തിയ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സ്ഫോടനസ്ഥലത്ത് മൃതശരീരങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഒരാഴ്ച മുന്‍പ് കാബൂളിലെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ബോംബ് സ്‌ഫോടനത്തിലും ഭീകരാക്രമണത്തിലും 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിനു പിന്നിലും താലിബാന്‍ ആയിരുന്നു.