മരിച്ച് രണ്ടു മാസത്തിനു ശേഷം പുറത്തെടുത്ത ബുദ്ധസന്ന്യാസിയുടെ മൃതദേഹം കണ്ട് വിശ്വാസികള്‍ ഞെട്ടി, മുഖത്തെ പുഞ്ചിരി പോലും മായാതെ ശരീരത്തിന് യാതൊരു കേടും കൂടാതെ സന്യാസി

ബാങ്കോക്ക്:മരിച്ച് രണ്ട് മാസം കഴിഞ്ഞ് പുറത്തെടുത്ത ബുദ്ധ സന്ന്യാസിയുടെ മൃതദേഹത്തിന് യാതൊരു കേടുപാടുകളും ഇല്ലാതെ ഇരുന്നത് അദ്ഭുതമാകുന്നു. രണ്ട് മാസം മുന്‍പ് നവംബര്‍ 16-നായിരുന്നു ബുദ്ധ സന്യാസിയായ ലാങ് ഫോര്‍ പിയാന്‍ ബാങ്കോക്കിലെ ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്. 92-ാം വയസ്സില്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.

മരണ ശേഷമേ ബുദ്ധിസ്റ്റ് സന്യാസിയായ അദ്ദേഹത്തിന്റെ മൃതദേഹം അദ്ദേഹം ഗുരുവായി ജീവിതം നയിച്ചിരുന്ന സെന്‍ട്രല്‍ തായ്‌ലന്റിലേക്ക് കൊണ്ടു പോവുകയും മൃതദേഹം രണ്ടു മാസമായി ക്ഷേത്രത്തില്‍ തന്നെ ഒരു ശവപ്പെട്ടിയില്‍ സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. ഈ ആഴ്ച ശവപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്ത വിശ്വാസികള്‍ ഞെട്ടി.മുഖത്ത് ചിരി മായാതെ ശരീരത്തിന് യാതൊരു കേടും കൂടാതെയാണ് അദ്ദേഹത്തിന്റെ ശരീരം ഇരുന്നത്.

ഇപ്പോള്‍ മൃതദേഹം പുറത്തെടുത്ത് വസ്ത്രങ്ങള്‍ മാറ്റി ആരാധനയ്ക്കായി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.