പൌരന്മാരെ ജയിലില്‍ അടക്കുവാന്‍ ഇനി കോടതിയുടെ അനുമതി വേണ്ട ; പുതിയ നീക്കവുമായി സര്‍ക്കാര്‍

സര്‍ക്കാരിനെതിരെ വിരല്‍ ഉയര്‍ത്തുന്നവരെ ഇല്ലാതാക്കാന്‍ വേണ്ടി തെലുങ്കാനയിലെ ഭരണകൂടമാണ് ഇത്തരത്തില്‍ നിയമം നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഐപിസി 506, 507 സെക്ഷനുകള്‍ ഉപയോഗിചാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ഒതുക്കാന്‍ തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തലുള്ള സര്‍ക്കാരിന്റെ തീരുമാനം. ഐപിസി 506,507 വകുപ്പ് ചുമത്തിയാല്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാനാകും. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരായ കഠിനമായ വാക്കുകളോ ഭീഷണികളോ ഉയര്‍ത്തുവരെ 506,507 വകുപ്പ് പ്രകാരം കോടതിയുടെ അനുമതിയില്ലാത തടങ്കലിലാക്കാനാണ് തീരുമാനം.

നിഷ്ഠൂരുമായ അലങ്കില്‍ പുരുഷമായ വാക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് പുതിയ നീക്കമെന്ന് പറയുന്നുണ്ടെങ്കിലും എന്താണ് നിഷ്ഠൂര വാക്കുകളെന്ന് നിര്‍വചിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ദുരുപയോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ഇത് സര്‍ക്കാരിന്റെ വിമര്‍ശകരെ നിശബ്ദരാക്കുന്നതിനുള്ള നീക്കമാണെന്ന ആരോപണമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ സര്‍ക്കാരിന്റെ നീക്കം ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന വാദവുമായി നിയമവിദഗ്ദ്ധരും രംഗത്തെത്തിയിട്ടുണ്ട്.