സംശയ രോഗം ; അമ്മയുടെ കൂടെ കിടന്ന മകനെ കാമുകന്‍ എന്ന് തെറ്റിദ്ധരിച്ചു അച്ഛന്‍ വെട്ടി

ഭാര്യയുടെ കാമുകന്‍ എന്ന് തെറ്റിദ്ധരിച്ച് സ്വന്തം അമ്മയുടെ കൂടെ കിടന്ന മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. തെലങ്കാനയെ കുര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. തന്‍റെ ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളായിരുന്നു സോമണ്ണ. ഇതിനെ തുടര്‍ന്ന്‍ ഭാര്യയുടെ നീക്കങ്ങള്‍ എല്ലാം ഒളിഞ്ഞും തെളിഞ്ഞും ഇയാള്‍ നിരീക്ഷിക്കുമായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയ ഇയാള്‍ കാണുന്നത് ഭാര്യയ്‌ക്കൊപ്പം ആരോ കിടക്കുന്നതാണ്. ഉടന്‍ മുന്‍പിന്‍ നോക്കാതെ മഴുവെടുത്ത് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ 14 വയസ്സുകാരനായ മകനെ ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈക്കും തോളെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സോമണ്ണയ്‌ക്കെതിരെ ഐപിസി 307 പ്രകാരം കേസെടുത്തു.