റിപ്പബ്ലിക്ക് ദിനത്തില്‍ രക്തം ദാനം ചെയ്ത് ഓസ്ട്രിയയിലെ ഡബ്ലിയു.എം.എഫ് യുവജന വിഭാഗം
വിയന്ന:ഭാരതത്തിന്റെ റിപ്പബ്ലിക്ക് ദിനാചരണത്തോട് അനുബന്ധിച്ച് ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിയന്നയില്‍ യുവതിയുവാക്കള്‍ രക്തം ദാനം ചെയ്തു. വിയന്നയിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ശേഷം ഡബ്ലിയു.എം.എഫിന്റെ മുതിര്‍ന്ന അംഗങ്ങള്‍ യുവജന വിഭാഗവുമായി റെഡ് ക്രോസ്സിന്റെ ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ എത്തിയാണ് രക്തം ദാനം ചെയ്തത്.
വേള്‍ഡ് മലയാളി ഫെഡറേഷന്റെ യുവ അംഗങ്ങള്‍ എന്ന നിലയില്‍ സാധിക്കുന്ന സാമൂഹ്യസേവന മാതൃകള്‍ തങ്ങളുടേതായ രീതിയില്‍ മറ്റു യുവജനങ്ങളിലേയ്ക്കും വ്യാപിപ്പിക്കുക എന്ന് നിലയിലാണ് രക്തദാനദിനം സംഘടിപ്പിച്ചതെന്ന് യുവജന വിഭാഗം പറഞ്ഞു. രക്തം ആവശ്യള്ളവര്‍ക്ക് സ്വയം സന്നദ്ധമായി മുന്നോട്ടു വന്ന് രക്തം നല്കുന്ന പ്രവണത ഏതു രാജ്യത്ത് ആയാലും മഹത്തായ പ്രവൃത്തിയായി കാണുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.