സൗദിയില്‍ ദുരിതത്തിലായ യുവതിയ്ക്ക് തുണയായി വേള്‍ഡ് മലയാളി ഫെഡറേഷന്‍

അല്‍-ഖര്‍ജ്ജ്: തൊഴിപരമായ കാരണങ്ങളാല്‍ സൗദിയിലെ ഒരു വീട്ടില്‍ കുടുങ്ങിപ്പോയ പ്രിന്‍സി ജോസ് എന്ന യുവതിയ്ക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്റെ കൈത്താങ്ങ്. സംഘടനയുടെ ഇടപെടല്‍ മൂലം യുവതി വേദനകള്‍ താണ്ടി നാട്ടിലെത്തി.

ദുരിതകയത്തില്‍ മുങ്ങിപ്പോയ യുവതിയുടെ കദന കഥ ഡബ്ലിയു.എം.എഫ് അല്‍-ഖര്‍ജ്ജ് ഹുമാനിറ്റി കണ്‍വീനര്‍ ജാഫര്‍ ചെറ്റാലിയെ സുഹൃത്തുക്കള്‍ അറിയിച്ചു. തുടര്‍ന്ന് അല്‍ ഖര്‍ജ്ജിലെ ഡബ്ലിയു.എം.എഫ് പ്രവര്‍ത്തകരുടെ കഠിനമായ പരിശ്രമത്തിനെടുവില്‍ ഷെറൂറ എന്ന പ്രദേശത്ത് ആണ് യുവതി കുടുങ്ങിയിരിക്കുന്നതെന്നു മനസ്സിലാക്കുകയും സ്‌പോണ്‍സറുമായുള്ള നിരന്തര ഇടപെടല്‍ മൂലം എക്‌സിറ്റ് അടിച്ചു നല്‍കാമെന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

ഡബ്ലിയു.എം.എഫ് അല്‍-ഖര്‍ജ്ജ് രക്ഷാധികാരി ഡോ. ഹാഷിം തങ്ങള്‍, ഗ്ലോബല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ നജീബ് എരമംഗലo, സെക്രട്ടറി സജു മത്തായി, മീഡിയാ കണ്‍വീനര്‍ ആബിദ് പൂഞ്ചോല എന്നിവരുടെ നേതൃത്വത്തില്‍ സംഘടനയുടെ പ്രസിഡന്റ് ബഷീര്‍ ഫവാരിസ് ഹ്യുമാനിറ്റി കണ്‍വീനര്‍ ജാഫര്‍ ചെറ്റാലി എന്നിവര്‍ വേണ്ടപ്പെട്ട രേഖകളും ടിക്കറ്റും നല്‍കി യുവതിയെ നാട്ടിലേക്ക് യാത്രയാക്കി.