വിവാഹമായപ്പോള്‍ പൂര്‍വ കാമുകന്‍ ബ്ലാക്‌മെയിലിങ് ചെയ്തു; വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന വീഡിയോ കാമുകനയച്ച് യുവതി
നാഗ്പൂര്‍: പൂര്‍വ്വ കാമുകന്റെ നിരന്തര ബ്ലാക്‌മെയിലിങില്‍ മനംനൊന്ത് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യം യുവതി സ്വയം വീഡിയോയില്‍ പകര്‍ത്തുകയും പൂര്‍വ്വ കാമുകന് അയച്ച് നല്‍കുകയു ചെയ്തു. ഫെബ്രുവരി നാലിന് വിവാഹിതയാവേണ്ട പെണ്‍കുട്ടിയാണ് പൂര്‍വ്വ കാമുകന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലാണ് സംഭവം നടന്നത്. നിഖില്‍ എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ആ സമയത്ത് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ വിവാഹം ചെയ്യാനൊരുക്കമല്ലെന്നറിയിച്ച് പിന്മാറുകയായിരുന്നു.
പിന്നീട് വീട്ടുകാര്‍ യുവതിയ്ക്ക് വേറെ വിവാഹം ആലോചിക്കുകയും ഫെബ്രുവരി നാലിന് വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞപ്പോള്‍ ഇയാള്‍ യുവതിയെ വീണ്ടും ശല്യം ചെയ്യാനാരംഭിച്ചു. നിനരന്തരമായുള്ള ബ്ലാക്‌മെയിലിങിനെത്തുടര്‍ന്ന് യുവതി ഏറെ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് യുവതിയുടെ വീട്ടുകാര്‍ പറയുന്നു.