അഡാറ് ലവ് വരുന്നു ഒപ്പം അമേരിക്കയില്‍ നിന്ന് മിഷേലും
കൊച്ചി: നാല് നായികമാരും നാല് നായകന്മാരുമായി അഡാറ് ലവ് എന്ന ചിത്രം ഒരുങ്ങുന്നു. ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഔസേപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്, സംഗീതം ഷാന്‍ റഹ്മാന്‍. പത്തു ഗാനങ്ങള്‍ ചിത്രത്തിനായി എഴുതിയത് ഹരിനാരായണന്‍.
നാല് നായികമാരില്‍ ഒരാളായി അമേരിക്കന്‍ മലയാളിയായ മിഷേലും എത്തുന്നു. മോഡലിംഗിലും, ഹൃസ്വ ചിത്രങ്ങളിലും സാന്നിദ്ധ്യം അറിയച്ചുട്ടള്ള മിഷേലിന്റെ ആദ്യ ചിത്രമാണ് അഡാറ് ലവ്. ബിസിനസ് സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രശോഭിക്കുന്ന ആനി ലിബുവിന്റെ മകളാണ് മിഷേല്‍.
സാരംഗ് ജയപ്രകാശ്, ലിജോ പനാടന്‍ എന്നിവരാണ് അഡാറ് ലവിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തൃശൂരിലും ഊട്ടിയിലുമായിട്ടു ചിത്രീകരിക്കുന്ന സിനിമയില്‍ നര്‍മ്മത്തിന്റെയും, പ്രണയത്തിന്റെയും പശ്ചാത്തലത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് അവതരിപ്പിക്കുന്നത്.
”പോയ കാല പ്രണയങ്ങള്‍ക്കും ഇനി വരാനിരിക്കുന്ന പ്രണയത്തിനും ഇനി മുതല്‍ മറ്റൊരു പേര്, ഒരു അഡാറ് ലവ്” എന്നാണ് ചിത്രത്തിന് ടാഗ് കൊടുത്തിരിക്കുന്നത്. മിഷേലിന് പുറമെ മാത്യുസ്, അരുണ്‍, സിയാദ് , റോഷന്‍, മിസ് കേരളയായ നൂറിന്‍ തുടങ്ങി നിരവധി പുതുമുഖങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും.