ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ‘ഇടവകോത്സവം 2018’ ഫെബ്രുവരി 3ന്
മജു പേക്കല്‍
ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഫെബ്രുവരി 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ Dunboyne Community Centre ല്‍ വച്ച് ഇടവക ദിനം, വിശ്വാസ പരിശീലന വാര്‍ഷികം, കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം എന്നിവ സംയുക്തമായി ആഘോഷിക്കുന്നു. ഡബ്ലിന്‍ സഹായ മെത്രാന്‍ ബിഷപ്പ് റെയമണ്ട് ഫീല്‍ഡ് ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ ചാപ്ലിന്‍ ഫാ.ക്ലമന്റ് പാടത്തിപ്പറമ്പില്‍ ആശംസകള്‍ അര്‍പ്പിക്കും. ഉച്ചകഴിഞ് 1.30 ന് Chapel of Ease, Littlepace Church ല്‍ വച്ച് നടക്കുന്ന പരിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.
അന്നേ ദിവസം പരിശുദ്ധ കുര്‍ബാനയിലും വിവിധ വിഭാഗങ്ങളിലെ വിശ്വാസ പരിശീലന കുട്ടികളുടെയും എല്ലാ കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ നടക്കുന്ന വിവിധ കലാപരിപടികളിലേക്കും, സ്‌നേഹവിരുന്നിലേക്കും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ. ജോസ് ഭരണികുളങ്ങര, കണ്‍വീനര്‍, കൈക്കാരന്മാര്‍, കമ്മറ്റിഅംഗങ്ങള്‍, വിശ്വാസപരിശീലന അദ്ധ്യാപകര്‍ എന്നിവര്‍ അറിയിച്ചു.