ഒടുവില്‍ ഗെയിലിന് രക്ഷകയായി പ്രീതി സിന്റ
അടിസ്ഥാന വിലയായ 2 കോടിക്ക് ക്രിസ് ഗെയ്ല്‍ നെ ആദ്യ രണ്ടു വട്ടവും ലേലത്തില്‍ ആരും വാങ്ങിയില്ല. IPL ചരിത്രത്തില്‍ മികച്ച ഇന്നിങ്സുകള്‍ കളിച്ച താരവുമാണ് ക്രിസ് ഗെയ്ല്‍. രണ്ടാം വട്ട ലേലത്തിലും ആരും വാങ്ങാതിരുന്നപ്പോള്‍ 2018 സീസണ്‍ ക്രിസ് ഗെയ്ല്‍ ഉണ്ടാകില്ല എന്ന് ഏവരും ഉറപ്പിച്ചു.
ഓക്ഷണര്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി മൂന്നാം തവണ ഗെയ്ല്‍ നെ ലേലത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഏവരും കരുതിയത് ചെന്നൈ തന്നെ ഗെയ്ല്‍ നെ സ്വന്തമാക്കും എന്നാണ്. കാരണം അപ്പോള്‍ ചെന്നൈക്ക് പേഴ്‌സ് ബാലന്‍സ് 7 കോടി ഉണ്ടായിരുന്നു. എന്നാല്‍ മിനിറ്റുകളോളം ഹാര്‍ഡ്‌ലി കാത്തുനിന്നിട്ടും ഒരു ക്ലബ്ബും അനങ്ങുന്നതായി തോന്നിയില്ല. ഒടുവില്‍ ലേലത്തിലുടനീളം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു സജീവമായി പങ്കെടുത്ത പഞ്ചാബിന്റെ ഉടമ പ്രീതി സിന്റ ബാറ്റണ്‍ ഉയര്‍ത്തി. ഇതുകണ്ട ഹാര്‍ഡ്‌ലി ഉള്‍പ്പടെ അവിടെ ഉണ്ടായിരുന്ന മറ്റു ക്ലബ് മാനേജ്മന്റ് അംഗങ്ങളും കയ്യടിച്ചു സ്വാഗതം ചെയ്തു. ഈ സമയം പഞ്ചാബിന്റെ പേഴ്‌സ് ബാലന്‍സ് 2.5 കോടി മാത്രമായിരുന്നു. മറ്റാരും ആ ലേലത്തില്‍ പങ്കെടുക്കാത്തത് കൊണ്ട് അടിസ്ഥാന വിലയ്ക്ക് തന്നെ കിങ്സ് ലവന്‍ പഞ്ചാബ് വെടിക്കെട്ട് ബാറ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ നെ സ്വന്തമാക്കി. യുവരാജ് സിങ്ങിനെയും അടിസ്ഥാന വിലയായ 2 കോടിക്ക് പഞ്ചാബ് തന്നെയാണ് വാങ്ങിയത്.