ആര്യക്ക് വേണ്ടത് സഹതാപമല്ല സഹായമാണ് ; ആര്യയെ സഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം


കണ്ണൂര്‍: എഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട കണ്ണൂര്‍ അഴിക്കോട് സ്വദേശിനിയായ ആര്യയുടെ വാര്‍ത്ത കണ്ടിരിക്കാന്‍ മനസാക്ഷി ഉള്ളവര്‍ക്ക് കഴിയില്ല. ഓരോ നിമിഷവും കടുത്ത വേദന അനുഭവിക്കുന്ന ആ കുഞ്ഞിന്റെ നിലവിളി ആ വീഡിയോ കണ്ടു കഴിഞ്ഞാലും നിങ്ങളുടെ കാതുകളില്‍ മുഴങ്ങികൊണ്ടേയിരിക്കും. രക്താര്‍ബുദം ബാധിച്ച് ചികിത്സിക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന ആര്യയെ സഹായിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. മറ്റെല്ലാ കുട്ടികളെയും പോലെ ഓടിച്ചാടി നടന്നിരുന്ന ആര്യയുടെ ജീവിതത്തിലേയ്ക്ക് ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയമാണ് അസുഖം ദുരന്തമായി കടന്നു വന്നത്.

സ്‌കൂളില്‍ വെച്ച് തല ചുറ്റി വീണതോടെ ആര്യയുടെ ജീവിതം വഴിമാറുകയായിരുന്നു. വിദഗ്ദ പരിശോധനയില്‍ അവള്‍ക്ക് രക്താര്‍ബുദം ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവനന്തപുരം RCC യില്‍ ചികിത്സ തുടരവേ ദേഹം മുഴുവന്‍ പൊട്ടി രക്തം വരുന്ന അപൂര്‍വ രോഗവും പിടിപെട്ടു. തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കാന്‍ വെല്ലൂര്‍ ആശുപത്രിയില്‍ കൊണ്ട് പോയി എങ്കിലും കയ്യില്‍ കാശില്ലാത്തത് കാരണം തിരിച്ചു കൊണ്ടു വരികയായിരുന്നു. വേദനകൊണ്ട് പുളയുന്ന മകളുടെ കണ്ണുനീര്‍ കണ്ടു നില്‍ക്കുവാന്‍ മാത്രമേ ഈ മാതാപിതാക്കള്‍ക്ക് കഴിയുന്നുള്ളൂ. ഇനി സുമനസുകളുടെ സഹായം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.

സഹായിക്കുന്നവർ സഹായങ്ങൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട്:  

K Valsaraj
Kunnaruvathe
Punnakapara
Azhikode Post
kannur Dt.

phone : 9447955216

Ac no: 33634245685
State Bank Of India
Azhikode Branch
IFSC: SBIN0011921