അകലാട് പ്രവാസി ഫ്രണ്ട്സ് സ്‌നേഹസംഗമം വെള്ളിയാഴ്ച
ഷാര്‍ജ: തൃശൂര്‍ ജില്ലയിലെ അകലാട് നിവാസികളുടെ യു.എ.ഇയിലെ പ്രവാസി കൂട്ടായ്മ അകലാട് പ്രവാസി ഫ്രണ്ട്സ് സ്‌നേഹ സംഗമം എന്ന പേരില്‍ ഒത്തു കൂടുന്നു. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച രാവിലെ പത്തു മണി മുതല്‍ ഷാര്‍ജയിലെ നാഷണല്‍ പാര്‍ക്കില്‍ നടക്കുന്ന സ്‌നേഹ സംഗമത്തില്‍ വെച്ച് പ്രവാസ ജീവിതത്തിന്റെ 35 വര്‍ഷം പൂര്‍ത്തിയാക്കിയ അകലാട് നിവാസികളെ ആദരിക്കുന്നു. കൂടാതെ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിവിധ കലാ-കായിക മത്സരങ്ങള്‍, കുട്ടികള്‍ക്കായി ചിത്ര രചന, പെയിന്റിംഗ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. വിവരങ്ങള്‍ക്ക്: 050 50 88 950 (സിദ്ധീഖ്)
റിപ്പോര്‍ട്ട്: അബ്ദുല്‍ റഹിമാന്‍, അബുദാബി