തെന്നിന്ത്യന്‍ നടി തമന്നയ്ക്ക് നേരെ ചെരുപ്പേറ്

ഹൈദരാബാദ്: തെന്നിന്ത്യന്‍ നടി തമന്ന ഭാട്ട്യയ്ക്ക് നേരെ ചെരുപ്പേറ്. ഹിമയത്ത്നഗറില്‍ വച്ച് നടന്ന ഒരു ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടെയാണ് യുവാവ് തമന്നയെ ചെരുപ്പുകൊണ്ട് എറിഞ്ഞത്.

31കാരനായ കരിമുള്ളയെറിഞ്ഞ ചെരുപ്പ് പക്ഷെ ഷോപ്പിലെ ജീവനക്കാരന്റെ ദേഹത്താണ് കൊണ്ടത്.
ബിടെക് ബിരുദധാരിയയാ മുഷീരാബാദ് സ്വദേശിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തകാലത്തായി തമന്ന ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നിരാശപ്പെടുത്തിയതിനാലാണ് താന്‍ നടിയ്ക്കെതിരെ ചെരിപ്പെറിഞ്ഞതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.