കേളി കലാമേള ഹോളിവുഡ് താരം സിഗോര്‍ണീ വീവര്‍ കിക്ക് ഓഫ് ചെയ്തു
ജേക്കബ് മാളിയേക്കല്‍
സൂറിച്ച്: സ്വിറ്റ്സര്‍ലാന്‍ഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേളി ഒരുക്കുന്ന കലാമേള രജിസ്ട്രേഷന് ഹോളിവുഡ് താരം സിഗോര്‍ണീ വീവര്‍ കിക്ക് ഓഫ് ചെയ്തു. ആദ്യ രജിസ്ട്രേഷന് വര്‍ഷ ചേലക്കലില്‍ നിന്നും സ്വീകരിച്ച് കൊണ്ട് ഹോളിവുഡ് താരം കേളിക്കും കലാമേളക്കും ഭാവുകങ്ങള്‍ നേര്‍ന്നു.
റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത ഏലിയന്‍ (Alien ) മനോജ് നൈറ്റ് ശ്യാമളന് സംവിധാനം ചെയ്ത ദി വില്ലേജ് ഹോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഫിലിം അവതാര്‍ തുടങ്ങിയ സിനിമകളില്‍ തിളങ്ങിയ ഹോളിവുഡ് താരമാണ് സിഗോര്‍ണീ വീവര്‍. ഇവര്‍ മൂന്ന് പ്രാവശ്യം ഓസ്കാറിന് നോമിനേറ്റ് ചെയ്യപ്പെട്ടു. 7 പ്രാവശ്യം ഗോള്‍ഡന്‍ ഗ്ലോബിലും നോമിനേറ്റ് ചെയ്യപ്പെട്ടു. നിലവില്‍ അവതാര്‍ രണ്ടില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു.
ഓണ്‍ലൈന്‍ വഴി കലാമേളയിലേക്ക് ഫെബ്രുവരി ഒന്നാം തിയ്യതി മുതല്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
മെയ് 19, 20 തീയ്യതികളില്‍ സൂറിച്ചിലെ ഫെറാല്‍ടോര്‍ഫില്‍ കലാമേള അരങ്ങേറും. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി നൂറുകണക്കിന് മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. നൃത്തനൃത്യേതര ഇനങ്ങളില്‍ ആയി 17 ഇനങ്ങളില്‍ മത്സരം നടക്കുന്നതാണ്. മീഡിയ ഇനങ്ങള്‍ ആയ ഷോര്‍ട് ഫിലിം, ഫോട്ടോഗ്രാഫി , ഓപ്പണ്‍ പെയിന്റിംഗ് എന്നിവയിലും മത്സരം നടക്കുന്നത് കലാമേളയുടെ പ്രത്യേകതയാണ്.
എല്ലാ വിജയികള്‍ക്കും കേളി ട്രോഫിയും സെര്‍ട്ടിഫിക്കറ്റും സമ്മാനിക്കുന്നതിന് പുറമെ മികച്ച പ്രതിഭകള്‍ക്ക് സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ, കേളി കലാരത്ന, ഫാ.ആബേല്‍ മെമ്മോറിയല്‍ അവാര്‍ഡുകളും സമ്മാനിക്കുന്നതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalamela.com, www.keliswiss.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.