സെമി ഉറപ്പിക്കാന്‍ രണ്ടും കല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ്;മലാഗ സിറ്റി അക്കാദമിയില്‍ നിന്ന് ഇന്ത്യന്‍ യുവ ഡിഫന്‍ഡര്‍ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നു
കോഴിക്കോട്:ഇഴഞ്ഞാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്.ഒരുഘട്ടത്തിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല എന്ന് പറയുന്നതില്‍ തെറ്റില്ല.പരിശീലകന്റെയും മുഖ്യതാരങ്ങളുടെ പരിക്കും ടീം പിന്മാറ്റവും ബ്ലാസ്റ്റേഴ്സിനെ ശരിക്കും പിന്നോട്ടടിച്ചു.ഇനി സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജീവന്മരണ പോരാട്ടം തന്നെ ബ്ലാസ്റ്റേഴ്സ് നടത്തിയേ തീരു.
അതിനു രണ്ടും കല്‍പ്പിച്ചുനില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ഊര്‍ജം പകരാന്‍ പുതിയ ഒരു ഡിഫന്‍ഡര്‍ കൂടി ടീമിലെത്തുന്നു. സ്‌പെയ്‌നിലെ മലാഗ സിറ്റി അക്കാദമിയില്‍ പരിശീലനം ലഭിച്ച ഇന്ത്യന്‍ വംശജനായ സൗരവ് ഗോപാലകൃഷ്ണനാണ് ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിലെത്തുന്നത്. നിലവില്‍ സ്പാനിഷ് ക്ലബ്ബ് സിഡി അല്‍ മുനേകര്‍ സിറ്റിക്ക് വേണ്ടിയാണ് ഈ യുവതാരം ബൂട്ടണിയുന്നത്.
ഒരാഴ്ച്ചയോടു കൂടി താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ട്രയല്‍സിനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ താരമായ സൗരവ് സീസണ്‍ അവസാനം വരെ ബ്ലാസ്റ്റേഴ്‌സിനൊപ്പം ട്രെയിന്‍ ചെയ്യും. ട്രയല്‍സിന് ശേഷം മാത്രമേ സൗരവിനെ കരാറടിസ്ഥാനത്തില്‍ ടീമിലെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.
ഇരുപതുകാരനായ താരം ഒമാനിലെ മസ്‌കറ്റിലാണ് ജനിച്ചതും വളര്‍ന്നതും. മലാഗയിലെ പ്രകടനമാണ് അല്‍ മുനേകര്‍ ക്ലബ്ബില്‍ സൗരവിനെയെത്തിച്ചത്. ഇതുവരെ അല്‍ മുനേക്കറിനായി അഞ്ചു മത്സരങ്ങള്‍ സൗരവ് കളിച്ചിട്ടുണ്ട്.