ഗുണ്ടല്‍പേട്ടയില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞു; കണ്ടക്ടര്‍ മരിച്ചു
കോഴിക്കോട്:ഗുണ്ടല്‍പേട്ടയില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലിടിച്ച് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് സ്വദേശി ഷിജു ആണ് മരിച്ചത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് ഡിവൈഡറിലിടിച്ച് മറിഞ്ഞത്.ഗുണ്ടല്‍പേട്ട കാക്കല്‍ തൊണ്ടിക്ക് സമീപം പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. അതേസമയം ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.